# അഭിനേത്രി, മോഡൽ, പീഡിയാട്രീഷ്യൻ ;  സാന്ത്വനത്തിലെ അപ്പുവിന്റെ മമ്മി ചില്ലറക്കാരിയല്ല

- Link: https://ml.b4blaze.com/film-news/nitha-ghosh-real-life
- Published: 2023-07-04T20:21:44+05:30
- Author: Shilpa

മലയാളി സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം.
പരമ്പരയിൽ അപ്പു എന്ന അപർണയുടെ അമ്മയായി അഭിനയിക്കുന്ന നീത ഘോഷിൻറെ ജീവിതമാണ് ഇപ്പോൾ
സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-04-201944-240x300.png?resize=731%2C914&ssl=1)

അംബിക എന്ന കുടുംബിനിയായാണ് താരം സാന്ത്വനത്തിൽ എത്തിയത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ
നീത അഭിനേത്രി എന്നതിനപ്പുറം മോഡലും പേരുകേട്ട പീഡിയാട്രിഷ്യനുമാണ്. കോഴിക്കോട് സ്വദേശിനിയായ
നീത ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-04-201911-279x300.png?resize=758%2C815&ssl=1)

സമൂഹമദ്ധ്യാമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
താരം യഥാർത്ഥ ജീവിതത്തിൽ ഒരു ഡോക്ടറാണോ എന്നാണ് ഏവരും ഇതോടെ ചോദിച്ചിരിക്കുന്നത്. സന്തോഷത്തോടെ
തന്നെയാണ് സാന്ത്വനം പ്രേക്ഷകർ അപ്പുവിന്റെ മമ്മിയുടെ ഈ യഥാർത്ഥ ജീവിത കഥ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-04-201931-245x300.png?resize=796%2C975&ssl=1)
