# അണ്ണാ കയ്യില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല,ഉപദ്രവിക്കരുത് അപേക്ഷയാണ് നടി നിത്യ ദാസ് പറയുന്നു!

- Link: https://ml.b4blaze.com/film-news/nithya-das-shared-pallimani-poster-issue
- Published: 2023-02-13T15:31:05+05:30
- Author: Ajay

സോഷ്യല്‍ മീഡിയയില്‍ നടി നിത്യ ദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചാ വിഷയം.
നിത്യദാസ് കേന്ദ്ര കഥാപാത്രമാവുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ കീറിയ പോസ്റ്റര്‍ ആണ്
താരം തന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്.അടുത്ത ആഴ്ച റിലീസിനൊരുങ്ങുന്ന
സിനിമയുടെ പോസ്റ്ററാണ് ചിലര്‍ കീറിക്കളഞ്ഞിരിക്കുന്നത്. ഏറെ സങ്കടകരമായ കാഴ്ചയാണ് ഇതെന്നും
ദയവ് ചെയ്ത ഉപദ്രവിക്കരുത് അപേക്ഷയാണ് നടി നിത്യ ദാസ് പറയുന്നത്.

![](https://i0.wp.com/s3.ap-southeast-1.wasabisys.com/ml.b4blaze.com/2022/09/pallimani.
jpg?resize=1280%2C720&ssl=1)

 

 

നിത്യ ദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ് ” തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ്
കണ്ണു നിറക്കുന്ന കാഴ്ച്ച … അണ്ണാ കൈല്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല …വലിയ ആര്‍ട്ടിസ്റ്റ്
ചിത്രവും അല്ല പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍ ,,, ഇതോക്കെ കടകമൊക്കെ
എടുത്തു ചെയ്യുന്നതാ സത്യം …ഉപദ്രവിക്കരുത് … എല്ലാം പ്രതിക്ഷയാണല്ലോ …. 24വേ നമ്മുടെ
അടുത്തുള്ള തിയറ്ററുകളില്‍ എത്തും ‘പള്ളിമണി ‘ ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍
ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം ഞങ്ങളുടെ
പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ … ഉപദ്രവിക്കരുത്
അപേക്ഷയാണ്”

 

സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ പള്ളിമണി അനില്‍ കുമ്പഴയാണ് സംവിധാനം ചെയ്യുന്നത
സിനിമയാണ്. ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനില്‍ ചിത്രത്തിന്റെ രചന
നിര്‍വഹിക്കുന്നത്. ശ്വേത മേനോന്‍, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ തുടങ്ങിവരാണ്
സിനിമയിലെ മറ്റ് താരങ്ങള്‍.

>  
> View this post on Instagram
>  
> [A post shared by Nithya Das (@nityadas_)](https://www.instagram.com/p/ComHmLoIX7z/?utm_source=ig_embed&utm_campaign=loading)
