# സ്‌റ്റൈലിഷ് ലുക്കിൽ അതീവ സുന്ദരിയായി നിത്യ ദാസ്!

- Link: https://ml.b4blaze.com/film-news/nithya-das-stylish-look
- Published: 2022-11-19T11:02:15+05:30
- Author: Ajay

ദിലീപിനെ നായകനാക്കി 2001ൽ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന സിനിമയിലൂടെ തന്റെ
അഭിനയ ജീവിതം ആരംഭിച്ച നടിയാണ് നിത്യ ദാസ്. ഈ സിനിമ ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു.
തുടർന്ന് കലാഭവൻ മണിയോടൊപ്പം കൺമഷിയിൽ അഭിനയിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക്
ലഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nithyaa.jpg?resize
=1280%2C720&ssl=1)

ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, സൂര്യ കിരീടം, നരിമാൻ ,നഗരം എന്നിങ്ങനെ കുറേ
സിനിമയിൽ അഭിനയിച്ചതാരം വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നു.എന്നാൽ ഇപ്പോൾ വീണ്ടുമ
സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. കെലാസ് നായകനായി എത്തുന്ന പള്ളിമണി എന്ന ചിത്രത്തിലൂടെ
വൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/niyhyaq.jpg?resize
=1280%2C720&ssl=1)

അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ നിത്യ ദാസ് സാഷ്യൽ
മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള ടോപ്പും വെള്ള നിറത്തിലുള്ള സ്‌കേർട്ടുമാണ് വേഷം. ഈ വേഷത്തിൽ താരം
അതീവ സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. താരത്തെ കണ്ടാൽ രണ്ട് കുഞ്ഞുങ്ങളുടെ
അമ്മയാണെന്നു പോലും തോന്നുകയില്ല. അത്രയ്ക്ക് സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

 
