# അങ്ങനെയാണ് ധനുഷിന് ഉറപ്പ് കൊടുത്തത്..! നിത്യ മേനോന്‍

- Link: https://ml.b4blaze.com/film-news/nithya-menon-about-dhanush
- Published: 2022-08-08T12:48:11+05:30
- Author: Sreekumar

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘തിരുചിത്രമ്പലം’. ചിത്രത്തില്‍ നായികയായി എത്തുന്നത്
നിത്യാ മേനോനാണ്. ഇപ്പോഴിതാ ഈ സിനിമയില്‍ എത്തുന്നതിന് മുന്‍പ് ധനുഷ് തന്നോട് പറഞ്ഞ
കാര്യങ്ങളെ കുറിച്ച് നിത്യ മേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ധനുഷ് എന്നെ
ഒരുദിവസം വിളിച്ചിട്ട് എന്താണ് എന്റെ കൂടെ ജോലി ചെയ്യാത്തത് എന്ന് ചോദിച്ചു എന്ന കാര്യമാണ്
നിത്യ മേനോന്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nithya-2.jpg?resize
=1280%2C720&ssl=1)

നീ എല്ലാരുടെ കൂടെയും ജോലി ചെയ്യുന്നു എന്തുകൊണ്ടാണ് എന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കാത്തത്
എന്നാണത്രെ ധനുഷ് നിത്യയോട് ചോദിച്ചത്. അപ്പോള്‍ ചെയ്യാം എന്ന് താന്‍ ഉറപ്പ് പറഞ്ഞു
എന്നും നിത്യ പറയുന്നു. ഈ കഥാപാത്രം നീ ചെയ്താല്‍ ആണ് നന്നാവുക. അതിന് എന്ത് വേണമെങ്കിലും
എത്ര വേണമെങ്കിലും കാത്തിരിക്കാം എന്നും ധനുഷ് പറഞ്ഞെന്നും നിത്യ ഒരു അഭിമുഖത്തില്‍
പറഞ്ഞു. ‘തിരുചിത്രമ്പലം’ എന്ന സിനിമയുടേത് ഒരു നല്ല കഥയാണ്..

![Dhanush1](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Dhanush1.
jpg?resize=900%2C900&ssl=1)

ആ സിനിമ ധനുഷിനോട് അത്രയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിനിമ കൂടിയാണ് എന്നും നിത്യ
പറഞ്ഞു. ധനുഷിന്റെ സിനിമയുടെ സോണിനെ കുറിച്ചും അഭിമുഖത്തില്‍ നിത്യ പറയുന്നു.. ഇടത്തരം
കുടുംബങ്ങളിലെ കഥകളാണ് ധനുഷ് ചെയ്യുന്നത്.. അത്തരം സാഹചര്യങ്ങളെ അദ്ദേഹത്തിന് നന്നായി
മനസ്സിലാക്കാനും സാധിക്കാറുണ്ട് എന്നും നിത്യ മേനോന്‍ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/dhanush-121.jpg?
resize=745%2C558&ssl=1)

തിരുചിത്രമ്പലം എന്ന സിനിമ മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷിന്
ഒപ്പം പ്രകാശ്രാജ്, നിത്യ മേനോന്‍, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും പ്രധാന
കഥാപാത്രങ്ങളായി വേഷമിടുന്നു. ആഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.
