# പോൺ സിനിമ ആണെന്ന് വിചാരിച്ചു ആദ്യം പിൻതിരിഞ്ഞു! ‘ഞാൻ ഗന്ധർവ്വൻ’ സിനിമയിൽ എത്തപെട്ടതിന് കുറിച്ച്; നിതീഷ് ഭരദ്വാജ് 

- Link: https://ml.b4blaze.com/film-news/nitish-bhradwaj-about-njan-gandarvan-movie
- Published: 2024-02-17T12:26:45+05:30
- Author: Sreekumar

ഏതൊരു മലയാളിക്കും ഗന്ധർവ്വൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മിന്നി മറയുന്ന മുഖം നിതീഷ്
ഭരദ്വാജിന്റെ ആണ്, ഇപ്പോൾ നടൻ താൻ എങ്ങനെയാണ് പദ്മരാജന്റ് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിൽ
എത്തപ്പെട്ടത് എന്ന് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖ്ത്തിൽ, താൻ എവിടെ
പോയാലും ആളുകള്‍ തന്നെ തിരിച്ചറിയുന്നത് ഒന്ന് മഹാഭാരതത്തിലെ കൃഷ്ണന്‍ ആയും രണ്ട് ഞാന്‍
ഗന്ധര്‍വ്വന്‍ സിനിമയിലെ ഗന്ധര്‍വ്വന്‍ ആയിട്ടുമാണെന്നാണ് നിതീഷ് പറയുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ni1.jpg?resize=637%
2C354&ssl=1)

എണ്‍പതുകളില്‍ താൻ  സിനിമയില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്ന സമയത്താണ് മലയാള സിനിമയിലേക്ക്
ഒരു അവസരം വരുന്നത് ,അന്ന്  കേരളത്തിൽ നിന്നുള്ള സിനിമകള്‍  അന്ധേരിയിലും, ജുഹുവിലുമൊക്കെ
കാണാന്‍ സാധിക്കുന്നത് ഡബ്ബ് ചെയ്ത പോണ്‍ സിനിമകള്‍ പോലെയുള്ള സെക്‌സി സിനിമകളാണ് ,
പേരൊന്നും അറിയില്ല, മഹാഭാരതം ചെയ്ത ശേഷം തനിക്കൊരു കത്ത്  വന്നു,പദ്മരാജൻ എന്ന സംവിധായകനാണ്
ആ കത്ത് അയച്ചത്, എന്നാൽ അദ്ദേഹത്തെ അന്നൊന്നും തനിക്ക് പരിചയമില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ni2.jpg?resize=1083%
2C609&ssl=1)

ഞാൻ കരുതി  ഏതോ പോണ്‍ സിനിമ ചെയ്യാന്‍ ആയിരിക്കുമെന്നാണ്. അതുകൊണ്ട്  ആ ഓഫര്‍ കാര്യമാക്കിയില്ല,
അതിന് ശേഷമാണ്  ഗുഡ്‌നൈറ്റ് മോഹന്‍ വിളിക്കുന്നത്  ,അദ്ദേഹം പറഞ്ഞു   സംവിധായകന്‍ പദ്മരാജന്‍
നിങ്ങളെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും വിവരമൊന്നും കിട്ടാത്തത് കൊണ്ട്
വിളിക്കുകയാണെന്നും. അപ്പോഴാണ് തനിക്ക്  കാര്യം മനസിലായത്,ഞാൻ പോൺ സിനിമ ആയതുകൊണ്ടാണ്
മറുപടി നൽകാഞ്ഞത് എന്ന് പറഞ്ഞു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇത് പദ്മരാജൻ സാർ ആണെന്ന്
അതോടു എല്ലാം കാര്യങ്ങളും മനസിലായി ഞാൻ പദ്മരജൻ സാറിനോട് വിവരം പറഞ്ഞു അങ്ങനെയാണ് ഞാൻ
ഗന്ധർവ്വൻ ചിത്രത്തിൽ എത്തുന്നത് നടൻ പറഞ്ഞു
