# ഈ രൂപമാണ് ഞാൻ ഇഷ്ടപ്പെടുന്നത്, പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നിവേദ തോമസ്!

- Link: https://ml.b4blaze.com/film-news/nivetha-thomas-new-photos
- Published: 2021-03-24T09:45:32+05:30
- Author: Sreekumar

മലയാളിക്ക് സുപരിചിതയായ താരമാണ് നിവേദ്യ തോമസ്. വെറുതെ അല്ല ഭാര്യയുടെ മലയാളത്തിൽ അരങ്ങേറ്റം
കുറിച്ച താരം തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിൽ മികച്ച
അവസരങ്ങൾ താരത്തിന് ലഭിച്ചില്ല എങ്കിലും തമിഴിലും തെലുങ്കിലും എല്ലാം താരത്തിന് നിരവധി
നല്ല വേഷങ്ങൾ ലഭിച്ചു. രജനികാന്തിനൊപ്പം അഭിനയിച്ച ദർബാർ ആണ് താരത്തിന്റേതായി തമിഴിൽ
ഇറങ്ങിയ അവസാന ചിത്രം. താരത്തിന്റെ പേരിൽ പലതരത്തിൽ ഉള്ള ഗോസിപ്പുകൾ ഇറങ്ങിയിരുന്നു.
കൂടുതലും വിവാഹത്തെ കുറിച്ചുള്ളവ ആയിരുന്നു. എന്നാൽ അവയൊക്കെ വെറും ഗോസിപ്പുകൾ മാത്രമാണെന്നും
തന്റെ ജീവിതത്തിൽ ചില ലക്ഷ്യങ്ങൾ ഉണ്ടെന്നും ആ ലക്ഷ്യങ്ങൾ എല്ലാം പൂർത്തിയായിട്ടേ വിവാഹത്തെ
കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും താരം തന്നെ മറുപടി നൽകിയിരുന്നു. അതോടെ പാപ്പരാസികൾ
എല്ലാം വാ അടയ്ക്കുകയും ചെയ്തു.

ഇപ്പോഴിതാ നിവേദ തന്റെ ഇസ്റാഗ്രാമിൽ ഷെയർ ചെയ്ത ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ
ശ്രദ്ധ നേടുന്നത്. എന്റെ ഏറ്റവും നല്ലതായി ഞാന്‍ ഇഷ്ടപ്പെടുന്ന രൂപമാണിത്. നീണ്ട സമയത്തെ
ജോലിത്തിരക്ക് കഴിഞ്ഞതിന് ശേഷമുള്ള പ്രഭാതത്തിലെ എന്റെ മുഖം. ഇതില്‍ സത്യസന്ധത ഉണ്ടെന്നും
ഈ കാഴ്ച എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നുവെന്നും ആണ്നി വേത തോമസ് ചിത്രത്തിനൊപ്പം
കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
ഈ മുഖം ആണ് കൂടുതൽ സുന്ദരമെന്നും മേക്കപ്പ് ഉള്ള മുഖത്തേക്കാൾ നല്ലത് മേക്കപ്പ് ഇല്ലാത്ത
ഈ മുഖം ആണെന്നും ഒക്കെയുള്ള കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തെലുങ്കില്‍ വീ എന്ന ചിത്രമാണ് നിവേദ തോമസിന്റെതായി ഏറ്റവും ഒടുവിൽ ഇറങ്ങിയത്. സൂധീര്‍
ബാബു നായകനായി എത്തുന്ന ചിത്രത്തില്‍ നാനിയാണ് വില്ലന്‍. ചിത്രത്തിന്റെ റിലീസ് അടുത്തപ്പോൾ
ആയിരുന്നു കൊറോണ പ്രതിസന്ധിയിൽ സിനിമകളുടെ റിലീസ് മാറ്റിവെച്ചത്. ശേഷം 2020  സെപ്റ്റംബർ
5 നു ചിത്രം പുറത്തിറങ്ങി.

 
