# വിനീതിന്  വിശ്വസിച്ചാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്! എന്നെ മോശമാക്കുന്ന ഒരു രീതിയും അവൻ ചെയ്യില്ല, നിവിൻ പോളി 

- Link: https://ml.b4blaze.com/film-news/nivin-pauli-about-vineeth-sreenivasan
- Published: 2024-04-13T13:06:42+05:30
- Author: Suji

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രം വർഷങ്ങൾക്ക് ശേഷം ഇപ്പോൾ നല്ല പ്രേക്ഷക 
പ്രതികരണവുമായി മുന്നേറുകയാണ്, ഈ ചിത്രത്തിൽ നിവിന്റെ പ്രകടനം സൂപ്പർ ആയിരുന്നു എന്ന്
നിരവധി പ്രേക്ഷകർ പറഞ്ഞിരുന്നു, ഇപ്പോൾ വിനീതിനെ വിശ്വസിച്ചാണ് താൻ സിനിമകൾ ചെയ്യുന്നതെന്ന്
പറയുകയാണ് നടൻ നിവിൻ പോളി, വിനീതിനെ കണ്ണുമടച്ച് വിശ്വസിച്ചത് കൊണ്ടാണെ തനിക്ക് എല്ലാത്തിനും
കാരണമായത്, വിനീത് ശ്രീനിവാസനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഭയങ്കര രസമാണ്. ഞങ്ങള്‍ തമ്മില്‍
ഒരു സിങ്കുണ്ട്. ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുമ്പോഴോ ഒരു സീനില്‍
അഭിനയിക്കുമ്പോഴാണെങ്കിലും പെട്ടെന്ന്  കണക്ട് ആവും നിവിൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/niq.jpg?resize=835%
2C435&ssl=1)

ഇതുപോലെയുള്ള ഫിലിം മേക്കേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സുഖമാണ്,എന്റെ കരിയറിന്
തുടക്കം മുതല്‍ പിന്നീട് ഇങ്ങോട്ട് എത്രയോ സിനിമകള്‍ വിനീത് എനിക്ക് നല്‍കി. പ്രേക്ഷകര്‍
എന്നും ഓര്‍മ്മിക്കുന്ന എന്റെ മിക്ക കഥാപാത്രങ്ങളും വിനീതിന്റെ സിനിമകളിലേതാണ്. ഈ സിനിമയ്ക്കും
അതിലെ കഥാപാത്രത്തിന് സ്വീകാര്യത കിട്ടുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. ഒരു കഥാപാത്രം
വേറെ ആരെങ്കിലുമാണ് തരുന്നതെങ്കില്‍ ഞാനൊരിക്കലും ചെയ്യില്ലായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sreeni1.jpg?resize
=800%2C603&ssl=1)

വിനീതിലുള്ള വിശ്വാസമാണ് എല്ലാം  ഞാൻ ഇങ്ങനെ ചെയ്യുന്നത് , എന്നെ മോശമാക്കാന്‍ വേണ്ടി
ഒരു പരിപാടിയും വിനീത് ചെയ്യില്ല. അവനെ കണ്ണടച്ചു  വിശ്വസിക്കാന്‍ പറ്റും. ഈ സിനിമയില്‍
ഞാന്‍ പറയുന്ന ഡയലോഗുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാവുമോ എന്നൊരു പേടി ഉണ്ടായിരുന്നു. എടാ
നീ എന്നെ വിശ്വസിക്ക് വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ  ഇല്ലെന്നാണ് വിനീത്  ശ്രീനിവാസൻ
അപ്പോൾ എന്നോട്  പറഞ്ഞത് നിവിൻ പറയുന്നു

 
