# നായികമാരില്‍ ഏറ്റവും പ്രിയം ആ നടിയെ , നിവിന്‍ പോളിയുടെ വാക്കുകള്‍ കേട്ട് ഞെട്ടി ആരാധകര്‍

- Link: https://ml.b4blaze.com/film-news/nivin-pauly-need-to-act-with-shobhana
- Published: 2021-11-07T18:14:16+05:30
- Author: Rahul

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് നിവിന്‍ പോളി. വീനീത്
ശ്രീനിവാസന്റെ തന്നെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമ പുറത്തിറങ്ങിയതോടെ നിവിന്‍ പോളി
മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. പിന്നീട് നേരം, ബാഗ്ലൂര്‍ ഡേയ്സ്, പ്രേമം,
ആക്ഷന്‍ ഹീറോ ബിജു, കായംകുളം കൊച്ചുണ്ണി, മിഖായേല്‍, ലവ് ആക്ഷന്‍ ഡ്രാമാ, മൂത്തോന്‍
തുടങ്ങി ഒന്നിനൊന്ന് വിജയങ്ങളായ വമ്പന്‍ ചിത്രങ്ങളുമായി നിവിന്‍ മുന്നേറി.

 മോഹന്‍ലാല്‍ അടക്കമുള്ള മലയാള സിനിമയിലെ നിരവധി മുതിര്‍ന്ന താരങ്ങള്‍ക്ക് ഒപ്പവും
നിവിന്‍ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും ആഗ്രഹം ഏത് നായികയുടെ നായകനായി അഭിനയിക്കണമെന്നാണ്
എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിവിന്‍ ഇപ്പോള്‍.

 തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടി ശോഭനയ്ക്ക് ഒപ്പം അഭിനയിക്കാനാണ് നിവിന്റെ
ആഗ്രഹം. ഉര്‍വശി, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, ശോഭന എന്നീ കൂട്ടത്തില്‍ നിന്നാണ്
നിവിന്‍ ശോഭനയുടെ പേര് പറഞ്ഞത്. മാത്രമല്ല, ഒരു നടനെന്ന നിലയില്‍ സിനിമയുടെ വിജയത്തിനാണ്
താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും സിനിമകളുടെ എണ്ണമോ മറ്റ് ഘടകങ്ങളോ അല്ല സിനിമ 
വിജയിച്ചോ ഇല്ലയോ എന്നതാണ് പ്രധാനം, സിനിമയുടെ പരാജയത്തോടെ എല്ലാം തീര്‍ന്നുവെന്നും
താന്‍ വിശ്വസിക്കുന്നില്ലെന്നും നിവിന്‍ പറയുന്നു.

 

 

 

 
