# ഒരു വിഷമ ഘട്ടത്തിൽ എന്നെ ചേർത്ത് നിറുത്തിയത് ജനങ്ങൾ; സ്നേഹത്തിനും, പിന്തുണക്കും നന്ദി, നിവിൻ പോളി

- Link: https://ml.b4blaze.com/film-news/nivin-pauly-says-that-the-people-stood-by-him-during-the-difficult-times
- Published: 2025-01-20T11:44:26+05:30
- Author: Suji

വിഷമഘട്ടത്തിൽ കൂടെ നിന്നത് ജനങ്ങളാണെന്ന് നടൻ നിവിൻ പോളി. ഒരു പ്രശ്നം വന്നപ്പോൾ ചേർത്തുപിടിച്ചത്
ജനങ്ങൾ, ഈ പിന്തുണക്കും,സ്നേഹത്തിനും നന്ദി നടൻ നിവിൻ പോളിപറയുന്നു. നിലമ്പൂരിൽ നടന്ന
ഗോകുലം നൈറ്റിൽ സംസാരിക്കുകയായിരുന്നു നടൻ. ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ
ജനക്കൂട്ടത്തിനു മുന്നിൽ നിൽക്കുന്നത്. എന്റെ വീട് ആലുവയിലാണ്, ഇവിടുത്തെ ഈ ഉത്സവവും
കടകളുമൊക്കെ അതിനെ ഓർമപ്പെടുത്തുന്നു.2018ൽ ഉണ്ടായ പ്രളയ സമയത്ത് എന്റെ വീട് മുഴുവൻ
വെള്ളം കയറിയിരുന്നു നടൻ പറയുന്നു.

![](https://i0.wp.com/im.indiatimes.in/content/2024/Sep/118589021_349990962846827_6071875173562508878_n_66d806de7759c.
jpg?ssl=1)

അന്ന് വീട് പുതുക്കി പണിയുന്ന സമയത്ത് എന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് വച്ച് പണിയണമെന്നായിരുന്നു.
അങ്ങനെ ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോൾ
വീട്ടിലുള്ളത്. അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാം. ആ പ്രശ്നങ്ങൾക്കുശേഷം
ഞാനങ്ങനെ പുറത്തെ പരിപാടികൾക്ക് പോകാറില്ലായിരുന്നു. ഗോപാലൻ ചേട്ടൻ എനിക്കൊരു ജേഷ്ടനെ
പോലെയാണ്.അതുകൊണ്ടാണ് അദ്ദേഹം വിളിച്ചപ്പോൾ ഞാൻ വന്നത്.എനിക്കൊരു പ്രശ്നം വന്നപ്പോൾ
അന്നെന്നെ ചേർത്ത് നിറുത്തിയത് ജനങ്ങൾ ആയിരുന്നു.

നിങ്ങൾക്കൊരു നന്ദി പറയാൻ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു.
ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ ഞാൻ വരും. ആ പ്രോത്സാഹനവും ,സ്നേഹവും ഇനിയും
ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു നിവിൻ പോളി പറഞ്ഞു.

![](https://i0.wp.com/images.ottplay.com/images/nivin-pauly-824.jpg?ssl=1)

 
