# നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാർമ’ റിലീസിനൊരുങ്ങുന്നു; ആകാംഷയുണർത്തി ഗ്ലിംസ് വീഡിയോ

- Link: https://ml.b4blaze.com/film-news/nivin-paulys-first-web-series-pharma-is-getting-ready-for-release-glimpse-video-arouses-excitement
- Published: 2025-11-27T10:32:15+05:30
- Author: Soorya S

മലയാള സിനിമയുടെ പ്രിയതാരം നിവിൻ പോളി ആദ്യമായി വെബ് സീരീസ് ലോകത്തേക്ക് ചുവടുവെക്കുന്ന‘
ഫാർമ’ ജിയോ ഹോട്ട്‌സ്റ്റാറിൽ ഉടൻ പ്രദർശനത്തിനെത്തും. മരുന്നുവ്യവസായത്തിന്റെ ഇരുണ്ട
രഹസ്യങ്ങൾ പശ്ചാത്തലമാക്കിയുള്ള ഈ സീരീസിന്റെ ആകാംഷയുണർത്തുന്ന ഗ്ലിംസ് വീഡിയോ അണിയറപ്രവർത്തകർ
പുറത്തുവിട്ടു.

‘ഫൈനൽസ്’ എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.ആർ. അരുൺ ആണ് ‘ഫാർമ’യുടെ സംവിധാനം
നിർവ്വഹിക്കുന്നത്. മലയാള സിനിമ പ്രേമികൾക്ക് ഏറെ പരിചിതനായ ബോളിവുഡ് താരം രജിത് കപൂർ,
ഒരു പ്രധാന കഥാപാത്രമായി ഈ സീരീസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
25 വർഷങ്ങൾക്ക് മുമ്പ് ‘അഗ്നിസാക്ഷി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് സംസ്ഥാന
പുരസ്കാരം ലഭിച്ചിരുന്നു.

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നതെന്ന്
സംവിധായകൻ പി.ആർ. അരുൺ വെളിപ്പെടുത്തി. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിക്കുകയും
ജേക്സ് ബിജോയ് സംഗീതം പകരുകയും ചെയ്യുന്ന ഈ സീരീസ് മലയാളത്തിലെ ഒറിജിനൽ ഒടിടി പ്രൊഡക്ഷനുകളുടെ
നിലവാരം ഉയർത്തുമെന്നാണ് പ്രതീക്ഷ. നിവിൻ പോളിയുടെ ആരാധകരും ഒടിടി പ്രേക്ഷകരും ഏറെ 
പ്രതീക്ഷയോടെയാണ് ‘ഫാർമ’യുടെ റിലീസിനായി കാത്തിരിക്കുന്നത്.
