# പുതിയ ലുക്കിൽ നിവിൻ പോളി; ‘സാറ്റർഡേ നൈറ്റ്’ ടീസർ കാണാം

- Link: https://ml.b4blaze.com/film-news/nivins-saturday-night-teaser-out-2
- Published: 2022-11-02T09:30:47+05:30
- Author: Ajay

റോഷൻ ആൻഡ്രൂസിന്റെ സാറ്റർഡേ നൈറ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. സൗഹൃദത്തിൻറെ കഥ പറയുന്ന
ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ഒരു മിനിറ്റ്
ദൈർഘ്യമുള്ള ടീസർ കാണുന്ന ഏതൊരാൾക്കും ഇതൊരു മുഴുനീള കോമഡി എൻറർടെയ്‌നർ വിഭാഗത്തിൽ 
പെടുന്ന ചിത്രമാണെന്ന് മനസിലാവും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/strday.jpg?resize
=1280%2C720&ssl=1)

റോഷൻ ആൻഡ്രൂസ് സാറ്റർഡേ നൈറ്റ് വളരെ കളർഫുൾ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ
ടാഗ് ലൈൻ കിറുക്കനും കൂട്ടുകാരും എന്നാണ്. നിവിൻ പോളിയുടെ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായാണ്
ചിത്രത്തിൽ അഭിനയിക്കുന്നത്. നിവിൻ പോളിയെ കൂടാതെ അജു വർഗീസ്, സൈജു കുറുപ്പ് ,സിജു 
വിൽസൺ എന്നിവരണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
 സെൻസറിംഗ് പൂർത്തിയായ
സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

 സ്റ്റാൻലി ഡേവിസ്,അജിത്ത് ,ജസ്റ്റിൻ, സുനിൽ എന്നീ സുഹൃത്തുകളുടെ കഥ പറയുന്ന സാറ്റർഡേ
നൈറ്റിന്റെ രചന നിർവഹിച്ചിരിക്കുന്നത് നവീൻ ഭാസ്‌കർ ആണ്. അജിത്ത് വിനായക ഫിലിംസിന്റെ
ബാനറിൽ സിനിമ സിർമിച്ചിരിക്കുന്നത്് വിനായക അജിത്ത് ആണ്.ഗ്രേസ് ആന്റണി,സാനിയ ഇയ്യപ്പൻ,
ശാരി, വിജയ് മേനോൻ,അന്തരിച്ച നടൻ പ്രതാപ് പോത്തൻ,മാളവിക, അശ്വിൻ മാത്യു തുടങ്ങിയവരാണ്
ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബംഗളൂരു, മൈസൂരു. ചിത്രദുർഗ, 
ദുബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

 
