# ‘അജിത്തിന് ആദ്യ സംവിധാനത്തിലൂടെ തന്നെ നല്ല തുടക്കം ആണ് കിട്ടിയിരിക്കുന്നത്’

- Link: https://ml.b4blaze.com/film-news/niyas-fb-post-about-santhosham
- Published: 2023-02-24T20:16:56+05:30
- Author: Gargi

അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സന്തോഷം’.
ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അജിത്
തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭാവന്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ്
അനു സിത്താര അഭിനയിക്കുന്നത്. അര്‍ജുന്‍ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
കുടുംബബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ബേബി 
ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരും അഭിനയിക്കുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള 
ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അജിത്തിന് ആദ്യ സംവിധാനത്തിലൂടെ തന്നെ നല്ല തുടക്കം
ആണ് കിട്ടിയിരിക്കുന്നതെന്ന് നിയാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/santhosham.jpg?resize
=1280%2C720&ssl=1)

ഫാമിലിയുമൊത്ത് കാണാന്‍ പറ്റിയ നല്ലൊരു സിനിമ ??
 ആദ്യ പകുതി ആവറേജില്‍ ഒതുങ്ങി എങ്കിലും
2nd ഹാഫ് & ക്ലൈമാക്‌സ് രംഗങ്ങള്‍ ഒക്കെ നല്ല രീതിയുല്‍ വര്‍ക്ക് ഔട്ട് ആയി ?? ഇമോഷണല്‍
സീന്‍സ് ഒക്കെ ?? അനു സിത്താര & അനിയത്തി ആയി വന്ന കുട്ടി തമ്മിലുള്ള കോമ്പോ സീന്‍സ്
എല്ലാം നന്നായി തന്നെ വന്നിട്ടുണ്ട് ?? അമിത് ചക്കലക്കലിന്റെ നായക വേഷവും അടിപൊളി ??
അത് പോലെ തന്നെ ഷാജോണ്‍ ചേട്ടനും ?? കോമഡി ആയാലും ഇമോഷണല്‍ രംഗങ്ങളിലും പുള്ളി ?? രക്ഷാധികാരി
ബൈജുവിന്റെ writer Arjun T S Tony ഇത്തവണയും നിരാശപ്പെടുത്തിയില്ല ?? Ajith V Thomas
ന് ആദ്യ സംവിധാനത്തിലൂടെ തന്നെ നല്ല തുടക്കം ആണ് കിട്ടിയിരിക്കുന്നത് ?? യൂത്ത് ഓഡിയസിന്
എത്ര മാത്രം ഇഷ്ടപെടും എന്നറിയില്ല ഫാമിലീസിന് നന്നായി റിലേറ്റ് ചെയ്യാന്‍ സാധ്യത ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/niyas.jpg?resize
=706%2C755&ssl=1)

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയ്ഹരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
മൈസ്-എന്‍ -സീന്‍ എന്റര്‍ടെയ്ന്‍മെന്റ്ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍
ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ജുന്‍ സത്യന്‍ തിരക്കഥയും സംഭാഷണവും
ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് എ. കാര്‍ത്തിക്കാണ്.
ചിത്രസംയോജനം ജോര്‍ജുകുട്ടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/santhosham.jpg?resize
=1280%2C720&ssl=1)

കലാസംവിധാനം രാജീവ് കോവിലകം, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം അസാനിയ
നസ്രിന്‍, സ്റ്റില്‍സ് സന്തോഷ് പട്ടാമ്ബി, ഡിസൈന്‍ മാ മി ജോ, അസോസിയേറ്റ് ഡയറക്ടര്‍
റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം.യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
ഇക്ബാല്‍, പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സിന്‍ജോ ഒറ്റത്തയ്ക്കല്‍, എക്സിക്യൂട്ടീവ്
പ്രൊഡ്യൂസര്‍ ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്,
പിആര്‍ഒ& മാര്‍ക്കറ്റിംങ് വൈശാഖ് സി വടക്കേവീട്.
