# ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ ചിത്രീകരണ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍

- Link: https://ml.b4blaze.com/film-news/nna-thaan-case-kodu-film-location-picture
- Published: 2022-02-26T17:31:49+05:30
- Author: Gargi

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍
പൊതുവാള്‍ ഒരുക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ താരം
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ബേസില്‍
ജോസഫ്, ഉണ്ണിമായ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ഒരുപറ്റം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

https://www.instagram.com/p/CabyFf3Msx_/?utm_source=ig_embed&ig_rid=6f224df4-0669-
4205-a423-33a7ec195fb2

സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹേഷിന്റെ
പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ
സിനിമകള്‍ക്കു ശേഷം സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍
ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.

 
