# ‘ലോക്കല്‍ ചാക്ക്‌സണ്‍’ കോളേജിലെത്തിയപ്പോള്‍; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സുമായി ചാക്കോച്ചന്‍- വീഡിയോ

- Link: https://ml.b4blaze.com/film-news/nna-thaan-case-kodu-kunchako-bobab-collega-dance-viral
- Published: 2022-07-26T19:45:30+05:30
- Author: Gargi

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലൂടെ ‘
ദേവദൂതര്‍ പാടി’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. പാട്ടിന്
ചാക്കോച്ചന്‍ ചുവട് വെച്ചിരിക്കുന്നതും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉത്സവ 
പറമ്പില്‍ നിന്ന് ദേവദൂതര്‍ എന്ന പാട്ടിന് മൈക്കിള്‍ ചാക്ക്‌സണ്‍ സ്റ്റൈലില്‍ ഡാന്‍സ്
കളിക്കുന്ന ചാക്കോച്ചനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറ്റസുകളിലും നിറഞ്ഞു 
നില്‍ക്കുന്നത്.

ഇപ്പോഴിതാ കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാട്ടിന് ചുവടുവയ്ക്കുന്ന താരത്തിന്റെ വീഡിയോയും
പുറത്തു വന്നിരിക്കുകയാണ്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എത്തിയപ്പോഴായിരുന്നു കുഞ്ചാക്കോ
ബോബന്റെ കിടിലന്‍ പ്രകടനം. ഈ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തിലെ ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കാഴ്ച്ചയിലും സംസാരത്തിലുമെല്ലാം
ഇതുവരെ ചെയ്തതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തതയുള്ള കഥാപാത്രമാണ് ന്നാ താന്‍ 
കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. രാജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ
പേര്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍
പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. എസ്. ടി. കെ ഫ്രെയിംസിന്റെ
ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍
പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും
നിര്‍വ്വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യപശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്.
