# ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ’ ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍

- Link: https://ml.b4blaze.com/film-news/nna-thaan-case-kodu-new-movie-poster
- Published: 2022-08-18T18:58:21+05:30
- Author: Gargi

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ന്നാ താന്‍ കേസ് കൊട് ചിത്രത്തിന് മികച്ച 
അഭിപ്രായങ്ങളാണ് നേടുന്നത്. റിലീസിന് മുന്നോടിയായുള്ള പോസ്റ്ററിലെ പരസ്യവാചകം കാരണം
പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും അതോടൊപ്പം വിവാദത്തിലാകുകയും ചെയ്തിരുന്നു ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/nna-thaan-case-kodu-
5.jpg?resize=1200%2C749&ssl=1)

തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു വാചകം.
കേരളത്തിലെ റോഡുകളിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പരസ്യവാചകം ചര്‍ച്ചയും
വിവാദവുമൊക്കെയായിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/nna-thaan-case-kodu.
jpg?resize=1280%2C720&ssl=1)

ഇപ്പോഴിതാ സിനിമയുടെ യുകെ, അയര്‍ലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററാണ് ശ്രദ്ധേയമാകുന്നത്.‘
തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററിലെ
പരസ്യവാചകം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം 25 കോടി കലക്ഷന്‍ നേടി
മുന്നേറുകയാണ്.
