# ത്രില്ലടിപ്പിക്കാന്‍ രമേശ് പിഷാരടി..!! വിവരം പുറത്ത് വിട്ട് മമ്മൂക്ക..!!

- Link: https://ml.b4blaze.com/film-news/no-way-out-movie-trailer-out
- Published: 2022-04-09T12:50:08+05:30
- Author: Rahul

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും പ്രേക്ഷകര്‍ക്ക് എറെ പ്രിയപ്പെട്ട താരമാണ് രമേശ്
പിഷാരടി. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി തന്റെ കരിയര്‍ ആരംഭിച്ച നടന്‍ അവതാകരകനായും
നടനായും സംവിധായകനായും മലയാള സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഇപ്പോഴിതാ
രമേഷ് പിഷാരടി നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍
നിറയുന്നത്. സിനിമയുടെ ടീസര്‍ തന്നെ പ്രേക്ഷരെ ത്രില്ലടിപ്പിച്ച ഒന്നായിരുന്നു.

![Ramesh Pisharody](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/
Ramesh-Pisharody-300x225.jpg?resize=1117%2C838&ssl=1)

ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും പുറത്തിറക്കിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്
രമേശ് പിഷാരടിയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രമേഷ് പിഷാരടി നായകനാകുന്ന പുതിയ ചിത്രം ‘നോ വേ ഔട്ട്’-
ന്റെ ട്രെയിലര്‍ ആരാധര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിധിന്‍ ദേവീദാസാണ് ചിത്രത്തിന്റെ സംവിധായന്‍.
രമേശ് പിഷാരടിക്കും സംവിധായകന്‍ നിധിന്‍ ദേവീദാസിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും
ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി ട്രെയിലര്‍ പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/ramesh-pisharadi-
300x169.jpg?resize=1085%2C611&ssl=1)

കൊറോണക്കാലവും ലോക്ഡൗണും കാരണം ജീവിതം പ്രതിസന്ധിയിലായിപ്പോയ ഒരു വ്യക്തിയുടെ കഥപറയുന്ന
സിനിമാണിതെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നത്
തന്നെയാണ് നോ വേ ഔട്ടിന്റെ ട്രെയിലര്‍. അതേസമയം, കോമഡി കഥാപാത്രങ്ങളുമായി പ്രേക്ഷകരെ
ചിരിപ്പിച്ച നടന്‍ രമേശ് പിഷാരടിയുടെ മറ്റൊരു മുഖമായിരിക്കും ഈ സിനിമയില്‍ കാണാന്‍ 
സാധിക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

 

 

 

 
