# ഞാൻ ചേച്ചിയെ അതിശയത്തോടെ ആണ് കാണുന്നത്, ഒരു ലേഡി മമ്മൂട്ടിയാണ് ചേച്ചി, ലെനയെ കുറിച്ച് നോബി 

- Link: https://ml.b4blaze.com/film-news/nobi-talk-about-in-lenaa
- Published: 2023-07-01T11:22:36+05:30
- Author: B4blaze News Desk

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ലെന, ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് സോഷ്യൽ
മീഡിയിൽ വൈറൽ ആകുന്നത്, നടിയോടൊപ്പം നടൻ നോബിയും പങ്കെടുത്തിരുന്നു, താൻ നല്ലൊരു പഠിപ്പിസ്റ്റ്
ആയിരുന്നു, പൊതുവെ നല്ലവണ്ണം പഠിക്കാൻ ആയിരുന്നു താല്പര്യം , മറ്റൊന്നിലും താൻ ശ്രെധ
കൊടുത്തിരുന്നില്ല ലെന പറയുന്നു.

ഇപ്പോളും  ഞാൻ പുതുതായുള്ള കാര്യങ്ങൾ പഠിക്കുകയാണ്, എപ്പോളും ഒരു  സ്റ്റുഡന്റ്‌ ആകുകയാണ്
നല്ലത്, അതൊരു അഡിക്ഷൻ ലെവൽ ആണ്, എനിക്ക് ഏറ്റവും വലിയ ടെൻഷൻ ഇന്ന് പുതുതായുള്ള കാര്യം
പഠിച്ചില്ലല്ലോ  എന്നാണ്, അപ്പോൾ ജൻമനാ ഒരു പഠിപ്പിസ്റ്റാണ് ചേച്ചി അല്ലെ നോബി ചിരിച്ചുകൊണ്ട്
ലെനയോടു ചോദിച്ചു, അതെ എന്ന് ലെന പറയുകയും ചെയ്യ്തു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/nobi1.jpg?resize
=1440%2C1440&ssl=1)

ഞാൻ ശരിക്കും ഒരു റാങ്ക് ഹോൾഡർ ആണ്, ഞാൻ അഭിനയിക്കുന്ന സമയത്തും ലൊക്കേഷനിൽ ഇരുന്നു
ഞാൻ പഠിക്കുമായിരുന്നു, ആ സമയത്തു കോളേജിൽ പറഞ്ഞത്, അഭിനയിക്കാൻ വിടാം പക്ഷെ  അറ്റൻഡൻസ്
കുറയരുത്, മാർക്ക് മിനിമം ലെവലിൽ താഴെ പോകരുത് അങ്ങനെയായാൽ പിന്നെ ലീവ് തരില്ല എന്നാണ്,
ലോക്ക് ഡൗണ് സമയത്തു ആയിരുന്നു ഞാൻ ഡയറക്ഷൻ കോഴ്സ് പഠിച്ചത്, എനിക്ക് ത്രില്ലർ ചിത്രങ്ങൾ
ഒന്നും ഇഷ്ടമല്ല എല്ലാം ലൈറ്റ് പടങ്ങൾ ആണിഷ്ടം, ഇത് കേട്ട് നോബി ലെനയോടു പറയുന്നു ചേച്ചിയെ
ഞാൻ അതിശയത്തോടെ ഇന്നും കാണുന്നത്, ചേച്ചി ഒരു ലേഡി മമ്മൂട്ടിയാണ് നോബി ഒരു ചിരിയോടു
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/lena2.jpg?resize
=1080%2C1350&ssl=1)
