# വിനീത് പണ്ടേ ശാന്തനാണ്! ഞാൻ ആദ്യമായി അവനെ കണ്ടപ്പോൾ ഉള്ള രംഗം ഇന്നും മനസിലുണ്ട്, നോബിൾ തോമസ് 

- Link: https://ml.b4blaze.com/film-news/nobile-thomas-about-vineeth-sreenivasan
- Published: 2023-12-13T09:56:13+05:30
- Author: Suji

ഹെലൻ എന്ന ചിത്രത്തിലൂടെ പ്രേഷക ശ്രെദ്ധ പിടിച്ചു പറ്റിയ നടൻ ആണ് നോബിൾ തോമസ്, ഇപ്പോൾ
നടൻ വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ
ആകുന്നത്, ഞങ്ങൾ ഒരേ കോളേജിൽ ആയിരുന്നു പഠിച്ചത്. ഞാൻ ആദ്യമായ് വിനീതിനെ കാണുന്ന രംഗം
ഇന്നും തന്റെ മനസിലുണ്ട്, അതൊരു നല്ല രസകാഴ്ച തന്നെയായിരുന്നു നോബിൾ പറയുന്നു, അവൻ 
ഇന്നെന്നല്ല പണ്ടേ ശാന്തനാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/helan1.jpg?resize
=800%2C534&ssl=1)

ഞാൻ മറ്റൊരു ഫ്രണ്ട്മായി കോളേജിനെ പുറത്തേക് വരുമ്പോൾ അവൻ കുറച്ചു അകലെ നിൽക്കുന്ന 
വിനീത് ശ്രീനിവാസനെ കാണിച്ചു തന്നിട്ട് പറഞ്ഞു അതാണ് നടൻ ശ്രീനിവാസന്റെ മകൻ എന്ന്, 
വിനീതിനെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ റാഗ്  ചെയ്യുകയാണ്, ഞാൻ വിനീതിനെ നോക്കുമ്പോൾ
അവൻ പവിഴ മല്ലി പൂത്തുവിരിഞ്ഞ നീല രാവിൽ എന്ന ഗാനം പാടിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും
ചാടി ചാടി കളിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/vineeth1.jpg?resize
=1200%2C628&ssl=1)

പിന്നീട് ഞങ്ങൾ തമ്മിൽ സംസാരിച്ചു, അന്ന് മുതൽ തുടങ്ങിയ കൂട്ടാണ്, ആ സൗഹൃദം ഇപ്പോളും
തുടരുന്നുണ്ട്, ഞങ്ങൾ തമ്മിൽ ആദ്യം പലവട്ടം എന്ന ആല്ബത്തിലാണ് ഒന്നിച്ചത്, പിന്നീട്
അവൻ നിർമിച്ച ചിത്രമായിരുന്നു ഹെലൻ, അതിനു ശേഷം ഹൃദയം, മുകുന്ദനുണ്ണി തുടങ്ങിയ സിനിമകളിലും
ഒന്നിച്ചു, ഇപ്പോൾ നോബിൾ ഫിലിപ്സ് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/nobil1.jpg?resize
=924%2C622&ssl=1)

 
