# തിരിച്ചുവരവ് ഗംഭീരമാക്കാൻ ഭാവന; ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ലെ ആദ്യ ഗാനം എത്തി

- Link: https://ml.b4blaze.com/film-news/ntikkakoru-premondarnnu-first-song-out
- Published: 2022-11-08T09:26:20+05:30
- Author: Ajay

ഭാവന അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് ഗംഭീരമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ്.
തന്റെ പുതിയ മലയാള സിനിമയായ ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ. 
ചിത്രത്തിൽ ഷറഫുദ്ദീനാണ് മായകനായി എത്തുന്നത്. ഇപ്പോഴിതാ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം
ചെയ്യുന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/bavana-f.jpg?resize
=1280%2C720&ssl=1)

‘ഇക്കരെ വൈരക്കൽ പെണ്ണൊരുത്തി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. സയനോര ഫിലിപ്പും രശ്മി 
സതീഷും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നത്. നിഷാന്ത് രാംടെകെ സംഗീതം നൽകിയിരിക്കുന്നു.
ചിത്രത്തിന്റെ ് രചനയും എഡിറ്റിംഗ് നിർവ്വഹിക്കുന്നത് സംവിധായകൻ ആദിൽ മൈമൂനത്ത് അഷറഫ്
തന്നെയാണ്.

 സിനിമയുടെ പ്രഖ്യാപനം മുതൽ ഏറെ പ്രതിക്ഷയോടെയാണ് ആരാധകർ ച്ത്രത്തിനായി കാത്തിരിക്കുന്നത്.
ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്നതിന്റെ ഫറസ്‌റ്‌റ് ലുക്കിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
ലണ്ടൻ ടാക്കീസിൻറെ ബാനറിൽ ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് നിർമ്മിക്കുന്നത് റെനീഷ്
അബ്ദുൾഖാദറും രാജേഷും ചേർന്നാണ്.ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അരുൺ റുഷ്ദിയാണ്.
കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ് ചിത്രത്തിൻറെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
അഡീഷണൽ സ്‌ക്രീൻപ്ലേ, ഡയലോഗ് വിവേക് ഭരതൻ, സംഗീതം പെയിൽ മാത്യൂസ്, നിഷാന്ത് രാംടെകെ,
ജോക്കർ ബ്ലൂസ്, കലാസംവിധാനം മിഥുൻ ചാലിശ്ശേരി.

 
