# ജൂനിയര്‍ എന്‍ടിആറിന്റെ വമ്പന്‍ പ്രൊജക്ട് വരുന്നു! മറ്റൊരു ഹിറ്റിന് വേണ്ടി ആരാധകരുടെ കാത്തിരിപ്പ്!

- Link: https://ml.b4blaze.com/film-news/ntr-30-movie-updates-shooting-soon
- Published: 2022-11-06T14:51:05+05:30
- Author: Sreekumar

‘ആര്‍ആര്‍ആര്‍’ തീര്‍ത്ത ഹിറ്റിന് പിന്നാലെ ജൂനിയര്‍ എന്‍ടിആര്‍ ന്റെ അടുത്ത സിനിമയ്ക്ക്
വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ സിനിമയുടെ
വിശേഷങ്ങളാണ് ആരാധകര്‍ക്ക് ആവേശമാകുന്നത്. ‘എന്‍ടിആര്‍ 30’ എന്ന് താല്‍ക്കാലികമായി 
പേരിട്ടിരിക്കുന്നതാണ് ജൂനിയര്‍ എന്‍ടിആര്‍ ന്റെ വരാനിരിക്കുന്ന സിനിമ. കൊരടാല ശിവയാണ്
ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/junio-ntr.jpg?resize
=1448%2C2048&ssl=1)

സിനിമയുടെ പ്രി പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പുറത്ത്
വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ സിനിമയുടെ ചിത്രീകരണം ഉടനെ തുടങ്ങുമെന്ന വാര്‍ത്തയും
ആരാധകര്‍ക്ക് ആവേശമായി മാറുകയാണ്. സാബു സിറിലാണ് സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍. 
രത്‌നവേലുവാണ് ഛായാഗ്രാഹണം. ‘എന്‍ടിആര്‍ 30’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്
പിന്നാലെ മറ്റ് വമ്പന്‍ സിനിമാ പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/MV5BOTFmODRhOTAtNTgzZi00Yzc2LWJlMTUtMWQ0ODk1ODM0YTQ2XkEyXkFqcGdeQXVyMTIyMjMzODUx.
_V1_.jpg?resize=1365%2C2048&ssl=1)

തമിഴ് സംവിധായകന്‍ വെട്രിമാരനുമായി ജൂനിയര്‍ എന്‍ടിആര്‍ ഒന്നിക്കുന്ന ചിത്രമാണ് അതില്‍
ഒന്ന്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എന്‍ടിആര്‍ സമ്മതം മൂളി
എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടിയാണ്
ആരാധകര്‍ കാത്തിരിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക എന്നാണ് വിവരം.
അതേസമയം, പ്രശാന്ത് നീലിനൊപ്പവും ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ വരുന്നുണ്ട്. ഒരു പാന്‍
ഇന്ത്യന്‍ ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ജൂനിയര്‍
എന്‍ടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ഈ സിനിമയുടെ പ്രഖ്യാപനം നടന്നത്.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനുണ്ട്.
