# കൂക്കിവിളിച്ച് ജൂനിയര്‍ എൻടിആ‍ർ ആരാധകര്‍, അനുപമ സംസാരിക്കേണ്ടെന്നും പ്രതികരണം; താരത്തിന്‍റെ മറുപടി വൈറൽ

- Link: https://ml.b4blaze.com/film-news/ntr-jr-fans-tell-tillu-square-actor-anupama-parameswaran-not-to-speak-at-the-films-success-event
- Published: 2024-04-11T14:03:55+05:30
- Author: Ajay

ടില്ലു സ്ക്വയര്‍ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയതിന്‍റെ സന്തോഷത്തിലാണ് അനുപമ പരമേശ്വരൻ.
എന്നാല്‍, സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ നടിക്ക് നേരെയുള്ള
ജൂനിയർ എൻടിആർ ആരാധകരുടെ മോശം പെരുമാറ്റമാണ് തെലുങ്ക് സിനിമ ലോകത്ത് പുതിയ വിവാദത്തിന്
കാരണമായിട്ടുള്ളത്.

സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ ജൂനിയർ എൻടിആർ അതിഥിയായി പങ്കെടുത്തിരുന്നു. തുടര്‍ന്ന്
അനുപമ സംസാരിക്കുന്നതിനായി വേദിയിലേക്ക് വരുമ്പോള്‍ ജൂനിയർ എൻടിആർ ആരാധകർ കൂവിവിളിക്കാൻ
തുടങ്ങി. ‘ഞാൻ സംസാരിക്കണോ വേണ്ടയോ’ എന്ന് അനുപമ ചോദിക്കുമ്പോൾ ആരാധകർ വേണ്ടെന്ന് പറയുകയും
ചെയ്യുന്നുണ്ട്. ജൂനിയര്‍ എൻടിആര്‍ സംസാരിക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.

> [#AnupamaParameswaran](https://twitter.com/hashtag/AnupamaParameswaran?src=hash&ref_src=twsrc%5Etfw)
> Speech at [#TilluSquareSuccessMeet](https://twitter.com/hashtag/TilluSquareSuccessMeet?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/P6l2neQeNW](https://t.co/P6l2neQeNW)
> — Suresh PRO (@SureshPRO_) [April 8, 2024](https://twitter.com/SureshPRO_/status/1777362644116398122?ref_src=twsrc%5Etfw)

‘ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി. നിങ്ങളുടെ സമയം ഞാൻ പാഴാക്കില്ല.
എൻടിആർ ഗാരു ഇവിടെ വന്നതിന് വളരെ നന്ദി. അവരുടെ വികാരം എന്താണെന്ന് എനിക്ക് മനസിലായതിനാൽ
എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്’ – എന്ന് മാത്രം അനുപമ പറഞ്ഞു. ഈ ദൃശ്യങ്ങളാണ്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്.

ഇതോടെ വലിയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു. സ്വന്തം സിനിമയുടെ
വിജയാഘോഷത്തില്‍ താരത്തെ കൊണ്ട് സംസാരിപ്പിക്കാത്തത് വളരെ മോശമായെന്നാണ് പലരും പ്രതികരിക്കുന്നത്.
വളരെ പക്വതയോടെ പെരുമാറിയ നടിയെ അഭിനന്ദിക്കുന്നുമുണ്ട്.
