# ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി

- Link: https://ml.b4blaze.com/film-news/nunakuzhi-poster-released
- Published: 2023-09-19T23:59:46+05:30
- Author: Gargi

ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകനാകാന്‍ ബേസില്‍ ജോസഫ്. ‘നുണക്കുഴി’ എന്നാണ്
ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
വന്നിരിക്കുകയാണ് ഇപ്പോള്‍.കെ ആര്‍ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്.‘
കൂമന്‍ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആര്‍ കൃഷ്ണകുമാറും ഒന്നിക്കുന്നു
എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഡാര്‍ക്ക് ഹ്യുമര്‍ ജോണറില്‍പെട്ട ചിത്രമാണ് ‘
നുണക്കുഴി ‘

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/nunakuzhi.jpeg?resize
=1280%2C1600&ssl=1)

സംവിധായകനും നടനുമായ ബേസില്‍ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍
ഏറെയാണ്. ജയ ജയ ജയ ജയ ഹേ പോലെയുള്ള സിനിമകള്‍ നായകനെന്ന നിലയില്‍ ബേസിലിന്റെ സ്വീകാര്യത
വര്‍ധിപ്പിച്ചവയാണ്. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ്
ജീത്തു ജോസഫ്. ഈ സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ ബേസില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും.
പ്രശസ്ത സിനിമ നിര്‍മ്മാണ കമ്പനിയായ സരീഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേര്‍ന്നൊരുക്കുന്ന
ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ് സതീഷ് കുറുപ്പ് 
ചായാഗ്രഹണം നിര്‍വഹിക്കുന്നു. വിക്രം മെഹര്‍, സിദ്ധാര്‍ത്ഥ ആനന്ദ് കുമാര്‍ എന്നിവരാണ്
നിര്‍മ്മാതാക്കള്‍. സിദിഖ്, മനോജ് കെ ജയന്‍, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു
പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ
ഭാഗമാകുന്നുണ്ട്.

![cropped-Basil12.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
01/cropped-Basil12.jpg?resize=640%2C853&ssl=1)

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ പുറത്ത് വിടും. സഹില്‍ 
ശര്‍മയാണ് സഹ നിര്‍മ്മാതാവ്. സൂരജ് കുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റര്‍–
വിനായക് വി എസ്, കോസ്റ്റും ഡിസൈനര്‍ – ലിന്റാ ജീത്തു,മേക്ക് അപ് – അമല്‍ ചന്ദ്രന്‍,
പ്രൊഡക്ഷന്‍ ഡിസൈനെര്‍ – പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രണവ് മോഹന്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ – യെല്ലോ ടൂത്ത്, പി ആര്‍&
മാര്‍ക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍
