# ‘മികച്ച ബാലി ഊഞ്ഞാലാട്ടം’!! ഊഞ്ഞാലില്‍ നിന്നും വീണ് നൈലയും സുഹൃത്തും

- Link: https://ml.b4blaze.com/film-news/nyla-usha-video-viral
- Published: 2023-11-05T15:25:09+05:30
- Author: Anu

മലയാളത്തിന്റെ പ്രിയതാരമാണ് നടി നൈല ഉഷ. റേഡിയോ ജോക്കിയില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയ നായികയാണ് നൈല. ചെയ്ത കഥാപാത്രങ്ങളെല്ലാം ആരാധക മനസ്സില്‍ ഇടംപിടിച്ചതാണെന്ന് ഭാഗ്യവും നൈലയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. സുഹൃത്തിനൊപ്പം ഊഞ്ഞാലാടുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. വിഡിയോയുടെ അവസാനം രണ്ടുപേരും ഊഞ്ഞാലില്‍ നിന്നും താഴെ വീഴുന്നുണ്ട്. &#8216;മികച്ച ബാലി ഊഞ്ഞാലാട്ടം&#8217; എന്ന അടിക്കുറിപ്പോടെയാണ് താരം ഊഞ്ഞാല്‍ വീഡിയോ പങ്കുവച്ചത്. താരങ്ങളായ എസ്തര്‍ അനില്‍, വീണ നായര്‍ തുടങ്ങിയവരും കമന്റ് ചെയ്യുന്നുണ്ട്. &#8216;ചിരിച്ചു വീണതാണോ, വീഴുന്നതു കണ്ട് ചിരിച്ച് വയ്യാതായി&#8217; എന്നായിരുന്നു ഒരു കമന്റ്. വീഴ്ചയ്ക്ക് ശേഷം ശേഷം നടന്നത് എന്താണെന്ന് അറിയാനും ആഗ്രഹം പ്രകടിപ്പിക്കുന്നവരുണ്ട്. അവധിക്കാലം ഇന്തൊനീഷ്യയിലാണ് താരം ആഘോഷിക്കുന്നത്. ബാലിയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും വൈറലായിട്ടുണ്ട്. View this post on Instagram A post shared by Nyla Usha (@nyla_usha)
