# ഇരുപത്തിയെട്ടാം ഓണ മഹോത്സവത്തോട് അനുബന്ധിച്ച്  2022  ഒക്ടോബർ അഞ്ചിന് ഗതാഗത നിയന്ത്രണം, അറിവിലേക്കായി ഷെയർ ചെയ്യുക !!

- Link: https://ml.b4blaze.com/film-news/oachira-festival
- Published: 2022-10-03T16:17:11+05:30
- Author: Rahul

കൊല്ലം ഓച്ചിറ ഇരുപത്തിയെട്ടാം ഓണ മഹോത്സവത്തോട് അനുബന്ധിച്ച് 2025 ഒക്ടോബർ അഞ്ചിന്
ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുകന്നതാണ്, ആലപ്പുഴയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന
വാഹനങ്ങൾ കായംകുളത്ത് നിന്നും കിഴക്കോട്ട് തിരിഞ്ഞ് കെ പി റോഡ് വഴി ചാരുംമൂട്, ചക്കുവള്ളി,
കരുനാഗപ്പളി പുതിയകാവ് വഴി കൊല്ലത്തേക്ക് പോകണം എന്നും, കൊല്ലത്ത് നിന്നും ആലപ്പുഴ 
ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽ നിന്നും പടിഞ്ഞാറേക്ക് തിരിഞ്ഞ്
തീരദേശ റോഡ് വഴി അഴീക്കൽ പാലം, തോട്ടപ്പള്ളി വഴി ആലപ്പുഴയ്ക്ക് പോകണം എന്നും അറിയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ochira-12.jpg.image_.
845.440.jpg?resize=845%2C440&ssl=1)

ഇരുപത്തിയെട്ടാം ഓണ മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്‌ചയിൽ ഹൈവേ ബ്ലോക്ക്
ആകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു മാർഗ്ഗ നിർദ്ദേശം ഉന്നത അധികാരികൾ അറിയിച്ചത്, 52
ൽ പരം കരക്കാരുടെ നൂറ്റിമുപ്പത്തെട്ട്‍ കെട്ടുകാളകളാണ് ഓച്ചിറ പരബ്രത്മ സന്നിധിയിലേക്ക്
ആനയിക്കുന്നത്. ഈ കെട്ട് കാളകളിൽ കാലഭൈരവൻ എന്ന കെട്ടുകാളക്ക് 72 അടി ഉയരമാണ് വരുന്നത്,
ഇതിന് ചിലവായി ഏകദേശം 22 ലക്ഷം രൂപയാണ് വരുന്നതും. ഒന്നാം സ്ഥാനത്ത് കാലഭൈരവൻ ആണെങ്കിൽ,
രണ്ടും മൂന്നും സത്തനങ്ങളിലായി,  ഓണാട്ട് കതിരവനും, തിരുമുഖവേടനുമാണ് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kottampally-oachira-.
jpg?resize=1343%2C2015&ssl=1)
