# ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’!! ചിത്രീകരണം ആരംഭിച്ചു

- Link: https://ml.b4blaze.com/film-news/odum-kuthira-chadum-kuthira-movie-begins
- Published: 2024-04-29T17:04:02+05:30
- Author: Anu

ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന അല്‍ത്താഫ് സലീം
ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’ ഷൂട്ടിംഗ് ആരംഭിച്ചു. എറണാകുളത്താണ് ചിത്രത്തിന്റെ
പ്രധാന ലൊക്കേഷന്‍. അല്‍ത്താഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. നിര്‍മ്മാതാവ്
ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. സംവിധായകന്‍ അല്‍ത്താഫ്
സലിമിന്റെ ഭാര്യ ശ്രുതി ശിഖാമണിയാണ് ക്ലാപ്പടിച്ചത്.

ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി,
സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, രഞ്ജി പണിക്കര്‍,
റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍.
സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നത്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ജിന്റോ ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
  സംഗീതം-ജെസ്റ്റിന്‍
വര്‍ഗ്ഗീസ്, എഡിറ്റിംഗ്-അഭിനവ് സുന്ദര്‍ നായ്ക്ക്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍
വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍-അശ്വനി കലേ,മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-
മഷര്‍ ഹംസ,സൗണ്ട്-നിക്‌സണ്‍ ജോര്‍ജ്ജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,
അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം,അസിസ്റ്റന്റ് ഡയറക്ടര്‍-ജിനു എം ആനന്ദ്,ബാബു ചേലക്കാട്,
അനശ്വര രാംദാസ്,ജേക്കബ് ജോര്‍ജ്,ക്ലിന്റ് ബേസില്‍,അമീന്‍ ബാരിഫ്,അമല്‍ ദേവ്,പ്രൊഡക്ഷന്‍
എക്‌സിക്യൂട്ടീവ്-എസ്സാ കെ എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍-സുജീദ് ഡാന്‍ ഹിരണ്‍
മഹാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-ശിവകുമാര്‍ പെരുമുണ്ട,സ്റ്റില്‍സ്- രോഹിത് കെ സുരേഷ്,
പരസ്യകല-യെല്ലോ ടൂത്ത്‌സ്,വിതരണം-സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്,പി ആര്‍ ഒ-എ എസ്
ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
