# സത്യങ്ങളുടെ ചുരുളഴിയ്ക്കാന്‍ ‘ഓഫ് റോഡ്’!! ഫസ്റ്റ്‌ലുക്ക് പുറത്ത്

- Link: https://ml.b4blaze.com/film-news/off-road-malayalam-movie-first-look
- Published: 2024-03-01T23:13:10+05:30
- Author: Anu

യുവതാരങ്ങളായ അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോന്‍, നില്‍ജ കെ ബേബി, ഹിമാശങ്കരി
എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രം ‘ഓഫ് റോഡ്’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.
നവാഗതനായ ഷാജി സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ഹരികൃഷ്ണന്‍, സഞ്ജു മധു, അരുണ്‍ പുനലൂര്‍, ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്‌കോട്ട്, 
തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാല്‍ ജോസ്, അജിത് കോശി, നിയാസ് ബക്കര്‍, ഗണേഷ് രംഗന്‍,
അല എസ് നയന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
  സുഹൃത്തുക്കളുടെ
ജീവിതത്തെ തകര്‍ത്ത ഒരു അനിഷ്ട സംഭവം. അതിന്റെ പിറകിലെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ 
ഇറങ്ങിത്തിരിക്കുന്ന സുഹൃത്തുക്കള്‍. അവരിലൂടെ ചുരുളഴിയുന്ന സത്യങ്ങളാണ് ‘ഓഫ് റോഡ്’
പറയുന്നത്.

റീല്‍സ് ആന്‍ഡ് ഫ്രെയിംസിന് വേണ്ടി ബെന്‍സ് രാജ്, കരിമ്പുംകാലായില്‍ തോമസ്,സിജു പത്മനാഭന്‍,
മായ എം ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി കാര്‍ത്തിക് ആണ് ചിത്രത്തിന്റെ
ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഷാജി സ്റ്റീഫന്‍, കരിമ്പുംകാലയില്‍ തോമസ്, സിജു കണ്ടന്തള്ളി,
ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികള്‍ക്ക് സുഭാഷ് മോഹന്‍രാജാണ് സംഗീതം ഒരുക്കിയത്. 
ബിജു നാരായണന്‍, ജാസി ഗിഫ്റ്റ്, നജീം അര്‍ഷാദ്, അപ്പാനി ശരത്, കലേഷ് കരുണാകരന്‍ തുടങ്ങിയവരാണ്ഗാനം
ആലപിച്ചിരിക്കുന്നത്.
  എഡിറ്റിംഗ്, ജോണ്‍ കുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-
സജയ് എടമറ്റം, ബെന്നി ജോസഫ് ഇടമന, ഡോക്ടര്‍ ഷിബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ്
തൃപ്പൂണിത്തുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍-ടോം സ്‌കോട്ട്,കല-ഷൈജു,മേക്കപ്പ്-ഷനീജ് ശില്പം,
കോസ്റ്റ്യൂസ്-രമേശ് കണ്ണൂര്‍, കോ ഡയറക്ടര്‍- ആസാദ് അലവില്‍, പശ്ചാത്തല സംഗീതം- -ശ്രീരാഗ്
സുരേഷ്, കളറിസ്റ്റ്-വിവേക് നായര്‍ ഓഡിയോഗ്രാഫി-ജിജു ടി ബ്രൂസ്,സ്റ്റുഡിയോ- ചലച്ചിത്രം,
ഗ്രാഫിക്‌സ് -ലൈവ് ആക്ഷന്‍, ലൊക്കേഷന്‍ മാനേജര്‍ – ജയന്‍ കോട്ടക്കല്‍. ആക്ഷന്‍-അഷ്‌റഫ്
ഗുരുക്കള്‍-നൃത്തം-ജോബിന്‍ മാസ്റ്റര്‍,സ്റ്റില്‍സ്-വിഗ്‌നേഷ്,പോസ്റ്റര്‍ ഡിസൈന്‍- സനൂപ്,
എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
