# രാമന്‍ തേടും സീതപ്പെണ്ണേ…വീഡിയോ ഗാനം പുറത്ത്!!!

- Link: https://ml.b4blaze.com/film-news/oh-meri-laila-video-song-out
- Published: 2023-01-08T21:51:14+05:30
- Author: Anu

ക്യാംപസിലെ പ്രണയവും ആട്ടവും പാട്ടുമായി യുവത്വത്തെ ഇളക്കിമറിച്ച് ഓ മേരി ലൈല. ആന്റണി
വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്തതാണ് ചിത്രം. ഓ മേരി 
ലൈല ചിത്രത്തിലെ രാമന്‍ തേടും സീതപ്പെണ്ണേ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്
അണിയറപ്രവര്‍ത്തകര്‍.

ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനോടകം
തന്നെ വൈറായിരുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേരാണ് ലൈലാസുരന്‍. പുതുമുഖം നന്ദന രാജനാണ്
ചിത്രത്തിലെ നായികയാവുന്നത്.
  പേരുകൊണ്ടു തന്നെ വ്യത്യസ്തനാണ് നായകനായ ലൈലാസുരന്‍.
നല്ലൊരു പെണ്ണിനെ കണ്ടെത്തി പ്രണയിക്കാനുള്ള ആഗ്രഹം, കോളേജിലെത്തിയാണ് ലൈലാസുരന്‍ 
സഫലമാക്കുന്നത്.  ഒന്നാം വര്‍ഷം കോളജിലേക്ക് എത്തിയതോടെ അയാള്‍ ആ സ്വപ്നസുന്ദരിയെ കണ്ടെത്തുന്നു.
തുടര്‍ന്ന് ക്യാംപസ് കാലത്ത് അയാളുടെ ജീവിതത്തെ സ്വാധീനിക്കുന്ന സരോജദേവി, ക്ലാര, മേരി
എന്നീ മൂന്നു പെണ്‍കുട്ടികളിലൂടെയാണ് കഥ. പിന്നീട് ലൈലാസുരന്റെ ജീവിതത്തിലുണ്ടാകുന്ന
അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് ഓ മേരി ലൈല പറയുന്നത്.
