# നിനക്ക് യുട്യൂബിൽ നോക്കാതെ എന്തെങ്കിലും ചെയ്യാൻ അറിയോ ഓ മൈ ഡാർലിങ്ങിന്റെ ട്രെയ്‌ലർ കാണാം

- Link: https://ml.b4blaze.com/film-news/oh-my-darling-movie-trailer-out
- Published: 2023-02-09T10:04:19+05:30
- Author: Ajay

ബാലതാരമായി എത്തി ആരാധകരുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലും
സജീവമായ അനിഖ അടുത്തിടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു. മലയാളത്തിൽ അനിഖ നായികയായി
അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് ഓ മൈ ഡാർലിംഗ്. ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്ത്
വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/drlng-1.jpg?resize
=1280%2C720&ssl=1)

ഓ മൈ ഡാർലിംഗ് ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.ടീസറിന് മികച്ച 
പ്രതികരണം ആയിരുന്നു യൂട്യൂബിൽ എന്ന് ലഭിച്ചത്. ആൽഫ്രഡ് ഡി സാമുവൽ ആണ് ചിത്രം സംവിധാനം
ചെയ്യുന്നത്. മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാർലിംഗിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
ജിനീഷ് കെ ജോയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/drlngg.jpg?resize
=1280%2C720&ssl=1)

ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിർമിക്കുന്ന സിനിമയിൽ മുകേഷ്,
ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്,
ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. വിനായക് 
ശശികുമാറിന്റെ വരികൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാൻ ആണ്.ക്യാമറ കൈകാര്യം ചെയ്യുന്നത്
അൻസാർ ഷായും എഡിറ്റ് ലിജോ പോളും നിർവഹിക്കുന്നു. അജിത് വേലായുധൻ ആണ് ചീഫ് അസോസിയേറ്റ്.

 
