# ഹൊറര്‍ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ്; സണ്ണി ലിയോണ്‍ ചിത്രം ഒടിടിയിലെത്തുന്നു

- Link: https://ml.b4blaze.com/film-news/oh-my-ghost-ott-release
- Published: 2023-02-10T00:53:55+05:30
- Author: Gargi

സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ചിത്രം
ഉടന്‍ ഒടിടിയിലേക്കെത്തുന്നു. ഒടിടി പ്ലാറ്റ്ഫോമായ സിംപ്ലി സൗത്തിലാണ് ചിത്രം സ്ട്രീം
ചെയ്യുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് ഈക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. എന്നാല്‍
റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 30 ന് തീയേറ്ററുകളില്‍ റിലീസ് 
ചെയ്ത ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ആര്‍ യുവന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/oh-my-ghost.jpg?
resize=1280%2C720&ssl=1)

ഹൊറര്‍ കോമഡി വിഭാഗത്തിലെത്തിയ ചിത്രത്തില്‍ സണ്ണി ലിയോണിന്റെ കിടിലം ഫൈറ്റും കോമഡി
സീനുകളും ഒക്കെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയിലെയും സംവിധാനത്തിലെയും
അഭിനയത്തിലെയും പോരായ്മകള്‍ മൂലം ചിത്രം ആസ്വാദ്യകരമല്ലെന്നായിരുന്നു പ്രേക്ഷകരുടെ 
അഭിപ്രായം. വിഎയു മീഡിയ എന്റര്‍ടെയ്ന്‍മെന്‌സിന്റെയും ഹോഴ്‌സും സ്റ്റുഡിയോസിന്റെയും
ബാനറില്‍ തീയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഓ മൈ ഗോസ്റ്റ്.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡി.വീരശക്തിയും കെ.ശശികുമാറും ചേര്‍ന്നാണ്. ചിത്രത്തിന്റെ
തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ ആര്‍ യുവാന്‍ തന്നെയാണ്. സണ്ണി ലിയോണിനൊപ്പം
സതീഷ്, യോഗി ബാബു, ദര്‍ശ ഗുപ്ത, രമേഷ് തിലക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി
എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജാവേദ് റിയാസും,
പശ്ചാത്തല സംഗീതം ധരന്‍ കുമാറുമാണ്.

> YAY !!!!!! [https://t.co/QhoDzVxZEt](https://t.co/QhoDzVxZEt)
> — Sunny Leone (@SunnyLeone) [February 8, 2023](https://twitter.com/SunnyLeone/status/1623260677875060737?ref_src=twsrc%5Etfw)

ഛായാഗ്രഹണം ദീപക് ഡി മേനോനാണ്. സ്റ്റണ്ട്: ഗില്ലി ശേഖര്, എഡിറ്റര്‍: അരുള്‍ ഇ സിദ്ധാര്‍ത്ഥ്,
നൃത്തസംവിധാനം: വിഷ്ണു ദേവ, കലാസംവിധാനം: എസ്.ജെ. റാം, രമേഷ്, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍:
ഹിതേന്ദ്രകപോപാര, ജയലക്ഷ്മി, മേക്കപ്പ്: റാവു, പിആര്‍ഒ: സുരേഷ് ചന്ദ്ര, രേഖ ഡി വണ്‍,
സ്റ്റില്‍സ്: സൂര്യ, പബ്ലിസിറ്റി ഡിസൈനര്‍: ജോസഫ് ജാക്‌സണ്‍, സൗണ്ട് ഡിസൈനര്‍: എ.സതീഷ്
കുമാര്‍, ശബ്ദമിശ്രണം: ടി. ഉദയകുമാര്‍, വിഎഫ്എക്‌സ്: ശിവ, ഡിഐ: നാക്ക് സ്റ്റുഡിയോസ്.
