# മരക്കാറിന് ശേഷം, ഓളവും തീരവും..! പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും!!

- Link: https://ml.b4blaze.com/film-news/olavum-theeravum-movie
- Published: 2022-05-25T13:54:43+05:30
- Author: Rahul

മലയാളി സിനിമാ പ്രേമികള്‍ എക്കാലത്തും ഓര്‍ത്തുവെയ്ക്കുന്ന സിനിമകളാണ് പ്രിയദര്‍ശന്‍
മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്. അവസാനമായി ഇരുവരും ഒന്നിച്ചെത്തിയ സിനിമ മരക്കാര്‍
അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആയിരുന്നു. ആദ്യ ദിനങ്ങളില്‍ ഒരുപാട് ഡീഗ്രേഡിംഗും
വിമര്‍ശനങ്ങളും ഈ സിനിമയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് സമ്മിശ്ര പ്രതികരണം 
നേടിയ സിനിമ ഇന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ മരക്കാര്‍ അറബിക്കടലിന്‌റെ
സിംഹം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നു
എന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/marakkar.jpg?resize
=960%2C540&ssl=1)

പ്രമുഖ മാധ്യമങ്ങളും ഇതേ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഒരു ആന്തോളജി
വിഭാഗത്തില്‍ പെടുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഒരിക്കല്‍ കൂടി പ്രിയദര്‍ശനും മോഹന്‍ലാലും
ഒരുമിച്ച് എത്തുന്നത്. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയ സിനിമയിലാണ്
ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ‘ഓളവും തീരവും’ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ്
വിവരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/mohanlalandpriyadarshan-
1519060549.jpg?resize=600%2C450&ssl=1)

മാത്രമല്ല, സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചെയ്യുന്നത് എന്ന വാര്‍ത്തയും
പുറത്ത് വരുന്നുണ്ട്. എംടിയുടെ ചെറു കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ആന്തോളജി സിനിമ ഇറക്കുക.‘
ഓളവും തീരവും’ എന്നത്, 1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയില്‍ ഒന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/priyadarshan.jpg?
resize=960%2C540&ssl=1)

അതേസമയം, ഈ ആന്തോളജിയില്‍ മലയാള സിനിമാമുഖത്തെ പ്രമുഖരെല്ലാം അണിനിരക്കുന്നുണ്ട് എന്നും
വാര്‍ത്തകള്‍ വന്നിരുന്നു. മികവുറ്റ സംവിധായകരെ അണിനിരത്തി പത്തോളം സിനിമകള്‍ ഉണ്ടാകുമെന്നാണ്
റിപ്പോര്‍ട്ടുകള്‍.
