# പവര്‍സ്റ്റാര്‍ സിനിമ 100 കോടി ക്ലബ്ബില്‍ കയറട്ടെ…! അഹങ്കാരമായി പോകുമെന്ന് ഒമര്‍ലുലു!

- Link: https://ml.b4blaze.com/film-news/omar-lulu-about-powerstar-movie-facebook-post
- Published: 2022-06-23T10:35:41+05:30
- Author: Sreekumar

പവര്‍സ്റ്റാര്‍ എന്ന തന്റെ സിനിമ 100 കോടി ക്ലബ്ബില്‍ കയറിയാല്‍ ഒരു സംവിധായകന്‍ എന്ന
നിലയ്ക്ക് തനിക്ക് അഹങ്കാരമായി പോകുമെന്ന് ഒമര്‍ലുലു. സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍
ഒമര്‍ലുലു പങ്കുവെച്ച പോസ്റ്റിന് അടിയിലാണ് ഒരു വ്യക്തി ‘പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍
കയറട്ടെ’ എന്ന് കമന്റായി കുറിച്ചത്. ഇപ്പോഴിതാ കമന്റിന് മറുപടിയുമായി പവര്‍സ്റ്റാര്‍
സിനിമയുടെ സംവിധായകന്‍ ഒമര്‍ലുലു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/omar-lulu.jpg?resize
=1280%2C720&ssl=1)

‘പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറണ്ട, എന്നാണ് സിദ്ധാര്‍ഥ് കൃഷ്ണന്‍ എന്ന വ്യക്തിയുടെ
കമന്റിന് ഒമര്‍ലുലു മറുപടി നല്‍കിയത്. ‘പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറണ്ട,
ആകെ നാല് കോടി ബഡ്ജറ്റില്‍ ചെയ്യുന്ന പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറിയാല്‍
എനിക്ക് അഹങ്കാരം വരുമെന്നും അതുകൊണ്ട് തന്നെ പവര്‍സ്റ്റാര്‍ എന്ന സിനിമയ്ക്ക് സത്യസന്ധമായ
ഒരു 40 കോടി ക്ലബ്ബ് മതി’ എന്നും സംവിധായകന്‍ കുറിയ്ക്കുന്നു. ഈ കമന്റും അതിന് താന്‍
നല്‍കിയ മറുപടി കമന്റും സ്‌ക്രീന്‍ ഷോട്ട് രൂപത്തില്‍ ഒമര്‍ലുലു തന്റെ ഫേസ്ബുക്ക് പേജില്‍
പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/powerstar-12.jpg?
resize=507%2C456&ssl=1)

ഒമര്‍ ലുലുവിന്റെ ഈ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ഒരു ആക്ഷന്‍
മൂവി ആയിട്ടാണ് ഒമര്‍ലുലുവിന്റെ സിനിമ ഒരുക്കിയിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക്
ശേഷം മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ ബാബു ആന്റണി തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പവര്‍സ്റ്റാര്‍.
പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍
ശ്രദ്ധ നേടാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/babu-antony-566.
jpg?resize=1280%2C720&ssl=1)

ഒമര്‍ലുലു ഇതുവരെ സംവിധാനം ചെയ്ത് സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു സിനിമ ആയിരിക്കും
പവര്‍സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയുടെ കഥ പറയുന്നു ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കും
പവര്‍സ്റ്റാര്‍. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എല്ലാം ഇതിനോടകം തന്നെ ശ്രദ്ധ
നേടിയിട്ടുണ്ട്.
