# ഇനി ബിഗ് ബോസിന്റെ നല്ല സമയം!! ഒമര്‍ ലുലു ബിഗ് ബോസില്‍

- Link: https://ml.b4blaze.com/film-news/omar-lulu-at-big-boss-malayalam-season-5
- Published: 2023-04-19T22:15:27+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് ഷോ പുരോഗമിക്കുകയാണ്. വലിയ ബഹളങ്ങളോ കോലാഹലങ്ങളോ ഒന്നുമില്ലാതെയാണ്
ഷോ തുടരുന്നത്. ഷോയെ ചൂടുപിടിപ്പിക്കാന്‍ ആദ്യം എത്തിച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു
ഹനാന്‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹനാന്‍ പുറത്തുപോകേണ്ടി വന്നിരുന്നു.
  ഇപ്പോഴിതാ
രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.
ഒരു ഹിന്ദി ചിത്രത്തിനായി താന്‍ മുംബൈയിലേക്ക് പോകുകയാണെന്നുള്ള ഫേസ്ബുക്ക് കുറിപ്പാണ്
ദിവസങ്ങള്‍ക്ക് മുമ്പ് ഒമര്‍ ലുലു പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കൊടുവില്‍
ഒമര്‍ ലുലു ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.

‘ഹിന്ദി പടം സെറ്റായിട്ട് ഉണ്ട് ഇനി കളി മുബൈയില്‍ ബോളിവുഡില്‍, നിങ്ങളുടെ സപ്പോര്‍ട്ട്
ഒന്നും വേണ്ട ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാ മതി’ എന്നായിരുന്നു ഒമര്‍ ലുലു കുറിച്ചിരുന്നത്.

കൂടാതെ ഏറ്റവും ഒടുവിലായി ഒരു സിംഹത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കെജിഎഫിലെ
ഗാനം ചേര്‍ത്തുള്ള സ്റ്റോറിയും ഒമര്‍ ലുലു പങ്കുവെച്ചിരുന്നു. ബിഗ് ബോസ് ഷോയുടെ പ്രെഡിക്ഷന്‍
ലിസ്റ്റിലും ഒമര്‍ ലുലുവിന്റെ പേരുണ്ടായിരുന്നു.
