# ട്രെയിലറും സിനിമയും തമ്മില്‍ ഒരു ബന്ധവും ഇല്ല..! പവര്‍സ്റ്റാര്‍ ട്രെയിലറിന് ആരും മാര്‍ക്കിടേണ്ടെന്ന് സംവിധായകന്‍!

- Link: https://ml.b4blaze.com/film-news/omar-lulu-fb-post-after-power-star-trailer-release
- Published: 2022-07-09T12:15:59+05:30
- Author: Sreekumar

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമാണ് പവര്‍സ്റ്റാര്‍.
കഴിഞ്ഞ ദിവസം ആയിരുന്നു സിനിമയുടെ പ്രമോഷന്‍ ട്രെയിലര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ
പ്രോമോ ട്രെയിലര്‍ പുറത്ത് വിട്ട ശേഷം ഇതേ കുറിച്ച് സംവിധായകന്‍ ഒമര്‍ലുലു തന്റെ സോഷ്യല്‍
മീഡിയ പേജില്‍ കുറിച്ച വാക്കുകളാണ് വൈറലായി മാറുന്നത്. ട്രെയിലര്‍ പുറത്ത് വന്നതോടെ
സംവിധായകന് എതിരെ വലിയ രീതിയില്‍ ട്രോളുകളും വിമര്‍ശനങ്ങളും എത്തിയിരുന്നു ഇതിന് മറുപടി
ആയാണ് ഇപ്പോള്‍ ഒമര്‍ ലുലു എത്തിയിരിക്കുന്നത്.

![omar-lulu-power-star-casting-call](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/03/omar-lulu-power-star-casting-call.jpg?resize=1200%2C628&ssl=1)

ഇന്നലെ ഇറങ്ങിയ പ്രമോട്രെയിലര്‍ കണ്ട് ഒരുത്തനും മാര്‍ക്ക് ഇടാന്‍ വരണ്ടെന്ന് പറഞ്ഞാണ്
ഒമര്‍ ലുലുവിന്റെ പോസ്റ്റ്. ഇപ്പോ ഇറങ്ങിയ ട്രെയിലറും സിനിമയും തമ്മില്‍ യാതൊരുവിധ 
ബന്ധവും ഇല്ലെന്നും അതുകൊണ്ടാണ് പ്രൊഡ്യൂസറിന്റെ പേര് പോലും ട്രെയിലറില്‍ ഇല്ലാത്തതെന്നും
എന്നാണ് ഒമര്‍ ലുലു തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചിരിക്കുന്നത്.
മലയാളത്തിന്റെ ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. അദ്ദേഹം വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും
മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/omar-luu.jpg?resize
=687%2C418&ssl=1)

ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി വീണ്ടും
ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത് എന്ന വിവരം ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് വരവേറ്റത്.
ഈ സിനിമയുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/powerstar-2.jpg?
resize=873%2C575&ssl=1)

പുതിയ സിനിമയില്‍ തന്റെ പഴയകാല ലുക്കില്‍ എത്തിയ ബാബു ആന്റണിയുടെ ക്യാരക്ടര്‍ ലുക്ക്
എല്ലാം വലിയ തോതില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറും
ശ്രദ്ധ നേടുകയാണ്. എന്നാല്‍ ട്രെയിലര്‍ പുറത്തിറങ്ങിയ ശേഷം സംവിധായകന്‍ ഒമര്‍ലുലുവിന്
നേരെ പരിഹാസങ്ങളും ട്രോളുകളും ഇറങ്ങിയിരുന്നു.. ട്രെയിലര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല
എന്നാണ് അഭിപ്രായങ്ങള്‍… ഇത്തരം കമന്റുകള്‍ക്കുള്ള മറുപടിയുമായാണ് ഇപ്പോള്‍ അദ്ദേഹം
രംഗത്ത് എത്തിയിരിക്കുന്നത്.

 
