# മലയാളികളുടെ ആക്ഷൻ കിംഗിനെ തിരിച്ചു നൽകി ഒമർ ലുലുവിന്റെ പവർ സ്റ്റാർ ട്രെയ്‌ലർ

- Link: https://ml.b4blaze.com/film-news/omar-lulu-power-star-movie-trailer
- Published: 2022-07-08T20:24:06+05:30
- Author: Gargi

തൊണ്ണൂറുകളിൽ മലയാള സിനിമാ ലോകത്തെ ആക്ഷൻ സിനിമകളുടെ പ്രതിരൂപം ആയിരുന്ന ബാബു ആന്റണിയെ
വീണ്ടും ഒരു ആക്ഷൻ അവതാറിൽ കൊണ്ടു വന്നിരിക്കുകയാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലൂടെ
ഒമർ ലുലു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/OMAR-LULU.jpg?resize
=623%2C350&ssl=1)

മലയാളത്തിൽ കണ്ടു പരിചയം ഇല്ലാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ മോഡിൽ ആണ് ട്രെയ്‌ലർ ഒരുക്കിയിട്ടുള്ളത്.
ബാബു ആന്റണിയെ കൂടാതെ അബു സലിം, അമീർ നിയാസ് എന്നിവരും ട്രെയിലറിൽ എത്തുന്നുണ്ട്. ഒമർ
ലുലു തന്നെ മ്യുസിക് ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിനു
സിദ്ധാർഥ് ആണ്.

ബൈക്ക്, കാർ സീനുകൾ കൊണ്ടും , മാസ്സ് ഡയലോഗുകൾ കൊണ്ടും സമ്പന്നമായ ട്രെയ്‌ലർ, ഉറപ്പ്
തരുന്ന ഒരു കാര്യം പവർ സ്റ്റാർ ആക്ഷൻ സിനിമാ പ്രേമികൾക്ക് വേണ്ടി ഒമർ ലുലു ഒരുക്കുന്ന
ഒരു ഗംഭീര ആക്ഷൻ ട്രീറ്റ് ആയിരിക്കും എന്ന് തന്നെയാണ്. പി ആർ ഓ പ്രതീഷ് ശേഖർ.
