# ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്..!! ഒമര്‍ലുലുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് ദിയ സന..!!

- Link: https://ml.b4blaze.com/film-news/omarlulu-and-diya-sana-facebook-posts
- Published: 2022-04-10T11:44:50+05:30
- Author: Rahul

മലയാളത്തില്‍ ഒരുപിടി സിനിമകള്‍ സംവിധാനം ചെയ്ത ഒമര്‍ലുലു ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ
പണിപ്പുരയിലാണ്, താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായി പവര്‍സ്റ്റാര്‍
ബാബു ആന്റണിയെ നാകനാക്കി പവര്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം
ആരംഭിച്ചിരിക്കുകയാണ്. ഈ വേളയിലാണ് അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റും അതിന് 
വന്ന മറുപടി കമന്റും പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/OMAR-LULU-300x169.
jpg?resize=1071%2C603&ssl=1)

സോഷ്യല്‍ ആക്ടിവിസ്റ്റ് ദിയ സനയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ‘ദിയ സന, അസിസ്റ്റന്റ്
ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ?’എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പോസ്റ്റിന് താഴെ
മറുപടി കമന്റുമായി ദിയ സനയും എത്തി. ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ധൈര്യമുണ്ട് എന്ന്
തന്നെയാണ് ദിയ കുറിച്ചിരിക്കുന്നത്. മാത്രമല്ല ഇതിനോട് അനുബന്ധിച്ച് ദിയ സന തന്റെ ഫേസ്്ബുക്ക്
പേജില്‍ കുറിച്ച വാക്കുകളും വൈറലായി മാറുകയാണ്. ദിയ സനയുടെ കുറിപ്പ് വായിക്കാം… ഞാന്‍
കൂടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആകാന്‍ റെഡിയാണ് ഒമര്‍ ലുലു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/omar-lulu-and-diya-
sana-300x225.jpg?resize=1149%2C862&ssl=1)

സര്‍.. പ്രിയപ്പെട്ട സൗഹൃദങ്ങള്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് ആരുടെ കൂടെയും വര്‍ക്ക്
ചെയ്യാന്‍ സാധിക്കും… എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേക് പല മേഖലകളിലും 
കഴിവ് ഉണ്ടെന്ന് ആദ്യം മനസിലാക്കി സിനിമയിലേക് സമീപിച്ചൂടെ എന്ന് ചോദിക്കുന്നത് സച്ചിയേട്ടനാണ്…
പക്ഷെ അന്ന് സാമൂഹിക പ്രവര്‍ത്തനത്തിലേക്കായിരുന്നു കൂടുതല്‍ ശ്രദ്ധ… ഇന്ന് ഒമര്‍ ലുലു
സുഹൃത്തും അതിലുപരി എന്നെ മനസിലാക്കുന്ന നല്ല സൗഹൃദങ്ങളെ എന്നും ചേര്‍ത്തുനിര്‍ത്തുന്ന

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/diya-and-omar-284x300.
jpg?resize=1154%2C1219&ssl=1)

ഒരു മനുഷ്യനും കൂടിയാണ്.. വിയോജിപ്പുള്ളിടത് വിയോജിപ്പ് പറഞ്ഞും സപ്പോര്‍ട് ചെയ്യേണ്ടിടത്
സപ്പോര്‍ട് ചെയ്തും തന്നെയാണ് മുന്നോട്ട് പോകുന്നത്.. ചൊറി,ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള
ഊളകള്‍ plz step back… എന്നാണ് ഇവര്‍ കുറിച്ചിരിക്കുന്നത്. രണ്ട് പേരുടേയും പോസ്റ്റുകള്‍ക്കടിയില്‍
കമന്റുകള്‍ വന്ന് നിറയുകയാണ്. സ്‌നേഹമുള്ളവരെ കൂടെകുട്ടാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്
ഒമര്‍ ലുലു എന്നും.. ദിയ അഭിനയം കൂടി ട്രൈ ചെയ്യൂ എന്നെല്ലമാണ് കമന്റുകള്‍ വരുന്നത്.

 

 
