# നാദിര്‍ഷാ-റാഫി ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ പൂര്‍ത്തിയായി

- Link: https://ml.b4blaze.com/film-news/once-upon-a-time-in-kochi-shooting-completed
- Published: 2024-01-27T21:13:36+05:30
- Author: Anu

റാഫിയുടെ മകന്‍ മുബിന്‍ റാഫിയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം‘
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ ഷൂട്ടിംഗ് പൂര്‍ത്തിയായി. റാഫിയും നാദിര്‍ഷായും
ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ
ബാനറില്‍ കലന്തൂര്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീര്‍ കരമന, ജോണി ആന്റണി, ജാഫര്‍
ഇടുക്കി, അശ്വത്ത് ലാല്‍, വിശ്വജിത്ത്, സുധീര്‍, സമദ്, കലാഭവന്‍ ജിന്റോ, ഏലൂര്‍ ജോര്‍ജ്,
കലാഭവന്‍ റഹ്‌മാന്‍, മാളവികാ മേനോന്‍, നേഹ സക്‌സേന എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവിക സഞ്ജയ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. 
ഞാന്‍ പ്രകാശന്‍, മകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയാണ് ദേവിക. ചിത്രത്തിന്റെ
സംഗീതം നിര്‍വ്വഹിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്.
  സാധാരണ പൊട്ടിച്ചിരി നിറയ്ക്കുന്ന
ചിത്രങ്ങള്‍ സമ്മാനിക്കുന്ന നാദിര്‍ഷ ഇത്തവണ സീരിയസ് വിഷയവുമായിട്ടാണ് എത്തുന്നത്. 
ഇരുട്ടിന്റെ ലോകത്തിലാണ് ഇത്തവണ നാദിര്‍ഷ കഥ പറയുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്.
പകല്‍ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രി ജീവിതം
നയിക്കുന്നവര്‍ പലതും കാണും. കേള്‍ക്കും പക്ഷെ അതില്‍ പലതും പുറത്തു പറയാന്‍ പറ്റാത്തതാകും
അത്തരം ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്.  ഛായാഗ്രഹണം ഷാജികുമാര്‍. എഡിറ്റിംഗ്: .ഷമീര്‍
മുഹമ്മദ്. കലാസംവിധാനം – സന്തോഷ് രാമന്‍ മേക്കപ്പ് -റോണക്സ് സേവ്യര്‍. കോസ്റ്റും ഡിസൈന്‍–
അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍
വിജീഷ് പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍ – സൈലക്സ് ഏബ്രഹാം. പ്രൊഡക്ഷന്‍ മാനേജര്‍ – ആന്റണി
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അപ്പു ഫഹദ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല,
വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
