# ഒരു വെത്യസ്ത ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്! ‘ഒരു കട്ടിൽ ഒരു മുറി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

- Link: https://ml.b4blaze.com/film-news/oru-kattil-oru-muri-first-look-postor-out
- Published: 2024-01-23T14:39:17+05:30
- Author: Suji

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, കിസ്മത്, തൊട്ടപ്പൻ
തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമാണ് ഷാനവാസ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, രഘു
നാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ ഒരു വെത്യസ്ത ലുക്കിലാണ് പൂർണിമ ഇന്ദ്രജിത്
എത്തുന്നത്, പൂർണിമയെ കൂടാതെ ഈ ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ എന്നിവരും പ്രധാന
കഥാപാത്രങ്ങളായി എത്തുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/orukatil1.jpg?resize
=959%2C541&ssl=1)

ഇവരെ കൂടാതെ ഈ ചിത്രത്തിൽ ഷമ്മി തിലകൻ, രഘു നാഥ് പാലേരി, ജാഫർ ഇടുക്കി, വിജയ രാഘവൻ,
സ്വാതിദാസ് പ്രഭു, ഗണപതി, പ്രശാന്ത് മുരളി, ജനാർദ്ദനൻ, വിജയകുമാർ, മനോഹരി ജോയ്, ദേവരാജൻ
കോഴിക്കോട്, പ്രഭാകരൻ ഉണ്ണി ശങ്കർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/orukattil1.jpg?resize
=838%2C523&ssl=1)

വിക്രമാദിത്യൻ ഫിലിംസും, സപ്‌ത തരംഗ ക്രിയേഷൻസ് പ്രൈവറ് ലിമിറ്റഡും ചേർന്നാണ് ഈ ചിത്രം
നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിന്റെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് രഘുനാഥ് പലേരിയും,
അൻവർ അലിയും ചേർന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/raghunath1.jpg?resize
=591%2C391&ssl=1)

 
