# ‘ഏഴ് മാസവും 9 മാസവും പ്രിയപ്പെട്ടവനോടൊപ്പം കിടന്ന കട്ടില്‍’!!!  പൂര്‍ണിമയുടെ ‘ഒരു കട്ടില്‍ ഒരു മുറി’ ട്രെയിലര്‍ പുറത്ത്

- Link: https://ml.b4blaze.com/film-news/oru-kattil-oru-muri-movie-trailer-out
- Published: 2024-04-08T17:19:41+05:30
- Author: Anu

‘കിസ്മത്ത്’, ‘തൊട്ടപ്പന്‍’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി
ഒരുക്കുന്ന ചിത്രമാണ് ‘ഒരു കട്ടില്‍ ഒരു മുറി’. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ
പ്രിയതാരം പൂര്‍ണിമ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ്. രഘുനാഥ് പലേരിയുടെ
തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരുമാണ് മറ്റ്
ശ്രദ്ധേയമായ കഥാപാത്രങ്ങളാവുന്നത്.
  സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.
തമിഴ് കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന പൂര്‍ണിമ തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ്
എത്തുന്നത്. ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍,
ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍,
ഹരിശങ്കര്‍, രാജീവ് വി. തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ്
മറ്റു താരങ്ങളാവുന്നത്.  സിനിമയില്‍ പൂര്‍ണിമയുടെ ഭര്‍ത്താവായി തന്നെ ഇന്ദ്രജിത്താണ്
എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാനങ്ങള്‍ ഒരുക്കുന്നത് അന്‍വര്‍ അലി-അങ്കിത് 
മേനോന്‍-വര്‍ക്കി. ഛായാഗ്രഹണം എല്‍ദോസ് ജോര്‍ജ്. എഡിറ്റിങ് മനോജ്സി.എസ്. കലാസംവിധാനം
അരുണ്‍ ജോസ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്
ഷിബു പന്തലക്കോട്. സപ്തതരംഗ ക്രിയേഷന്‍സും വിക്രമാദിത്യന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം
നിര്‍മ്മിക്കുന്നത്.
