# സിനിമ, കൊട്ടകയില് കാണണം അപ്പളാണ് അതിന്റൊരു ഇത് ഇരിക്കണത്..! – മധുപാല്‍

- Link: https://ml.b4blaze.com/film-news/oru-thekkan-thallu-case-review-by-madhupal
- Published: 2022-09-14T13:51:14+05:30
- Author: B4blaze News Desk

മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ ഒരു 
തെക്കന്‍ തല്ല് കേസിനെ കുറിച്ച് നടനും സംവിധായകനുമായ മധുപാലിന്റെ വാക്കുകള്‍ ശ്രദ്ധ
നേടുന്നു. പുതിയ സിനിമകള്‍ കണ്ട് സിനിമകളെ കുറിച്ചുള്ള തന്റെതായ അഭിപ്രായം പങ്കുവെയ്ക്കാന്‍
മറക്കാത്ത അദ്ദേഹം ഇപ്പോഴിതാ, ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ജി ആര്‍ ഇന്ദുഗോപന്റെ കഥ വായിച്ചപ്പോള്‍ തോന്നിയ അതേ തരിപ്പ് ഈ സിനിമ കണ്ടപ്പോഴും തോന്നി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/oru-thekkanthallucase.
jpg?resize=960%2C540&ssl=1)

എന്ന് കുറിച്ചാണ് അദ്ദേഹം ഒരു തെക്കന്‍ തല്ല് കേസ് എന്ന ഈ സിനിമയെ കുറിച്ച് എഴുതിയത്..
ബിജു മേനോന്‍ നായകനായി എത്തിയ ഈ സിനിമയെ കുറിച്ച് മധുപാലിന്റെ വാക്കുകള്‍ ഇതായിരുന്നു…
ഒരു തെക്കന്‍ തല്ല് കേസ്.. ജി ആര്‍ ഇന്ദുഗോപന്റെ കഥ വായിച്ചപ്പോള്‍ തോന്നിയ അതേ തരിപ്പ്
ഈ സിനിമ കണ്ടപ്പോഴും തോന്നി അമ്മിണിയണ്ണനും പൊടിയനും രുക്കുമണിയും വാസന്തിയും അണ്ണന്‍
പെടയ്ക്കാന്‍ പോണ പയലുകളും എന്തിന് അഞ്ചുതെങ്ങിലെ കാറ്റ് പോലും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thekkan-thallu-case-
1-1-1.jpg?resize=1200%2C628&ssl=1)

ഇയിന്റൊപ്പം പൂണ്ട് വെളയുണ്… പടം പൊളിച്ച്…. ലാസ്റ്റ് മിനിറ്റ് വരെ…. സിനിമ, കൊട്ടകയില്
കാണണം അപ്പളാണ് അതിന്റൊരു ഇത് ഇരിക്കണത്.. എന്നാണ് അദ്ദേഹം കുറിച്ചത്. ഹാസ്യവും ആക്ഷനും
ഇടകലര്‍ത്തിയ ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറാണ് ‘ഒരു തെക്കന്‍ തല്ലു കേസ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thekkan-thallu-case.
jpg?resize=1200%2C628&ssl=1)

ജി ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ
ഒരുങ്ങിയത്. ബിജു മേനോനും റോഷന്‍ മാത്യുവും പത്മപ്രിയയും നിമിഷ സജയനുമാണ് ചിത്രത്തില്‍
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നത്..
