# ‘എന്തര്’ ഒരു തെക്കന്‍ തല്ല് കേസിന്റെ വീഡിയോ ഗാനം പുറത്തു വിട്ടു

- Link: https://ml.b4blaze.com/film-news/oru-thekkan-thallu-case-song-released
- Published: 2022-08-06T21:27:15+05:30
- Author: Gargi

ബിജു മേനോന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു തെക്കന്‍ തല്ല്
കേസിന്റെ വീഡിയോ ഗാനം പുറത്തു വിട്ടു. നടന്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ്
ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിമിഷയും റോഷനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ 
പ്രണയമാണ് ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/oru-thekkan.jpg?
resize=800%2C500&ssl=1)

ജസ്റ്റിന്‍ വര്‍ഗീസ് ഈണം നല്‍കിയ ‘എന്തര്’ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍
അലിയാണ്. ഹിമ്‌ന ഹിലരിയും ജസ്റ്റിന്‍ വര്‍ഗീസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള
വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകന്‍
ശ്രീജിത്ത് എന്‍.
 ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി
വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍
നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍
ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കന്‍ തല്ല് കേസ് റിലീസ്
ചെയ്യുക.
