# ഹരിനാരായണന്റെ ‘ഒരുപ്പോക്കന്‍’ പാക്കപ്പായി!!

- Link: https://ml.b4blaze.com/film-news/oruppokkan-movie-packup
- Published: 2024-03-28T20:08:59+05:30
- Author: Anu

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവര്‍ പ്രധാന
കഥാപാത്രങ്ങളാവുന്ന ഹരിനാരായണന്‍ ചിത്രം ‘ഒരുപ്പോക്കന്‍’ ചിത്രീകരണം പൂര്‍ത്തിയായി.
കോട്ടയത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സുധീഷ്, ഐ എം വിജയന്‍, അരുണ്‍ നാരായണന്‍, സുനില്‍ സുഖദ, സിനോജ് വര്‍ഗ്ഗീസ്, കലാഭവന്‍
ജിന്റോ, ശിവദാസ് കണ്ണൂര്‍,ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്, സൗമ്യ മാവേലിക്കര,
അപര്‍ണ്ണ ശിവദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
  
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറില്‍ സുഗീഷ് മോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സെല്‍വ
കുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുവര്‍ദ്ധന്‍, അനൂപ്
തൊഴുക്കര എന്നിവരുടെ വരികള്‍ക്ക് ഉണ്ണി നമ്പ്യാര്‍ ആണ് സംഗീതം പകരുന്നത്.

ഗായകര്‍-വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗോപിനാഥന്‍ പാഞ്ഞാള്‍,സുജീഷ് മോന്‍ ഇ എസ് എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമൊരുക്കിയത്.
അച്ചു വിജയനാണ് എഡിറ്റര്‍. പ്രൊജക്റ്റ് ഡിസൈനര്‍-സുധീര്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോന്‍ എന്‍ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം,കോസ്റ്റ്യൂംസ്-
അക്ഷയ പ്രേംനാഥ്,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാഹുല്‍
കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍-ഗൗതം ഹരിനാരായണന്‍,എ ജി അജിത്കുമാര്‍, നൃത്തം -ശ്രീജിത്ത്
പി ഡാസ്ലേഴ്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷന്‍ 
മാനേജര്‍- നിധീഷ്,പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരൊക്കെയാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
