# തിയേറ്ററില്‍ റിലീസ് ചെയ്ത് 24 ദിവസം കഴിഞ്ഞുമതി ഒ.ടി.ടിയില്‍: നിലപാട് കടുപ്പിച്ച് ഫിയോക്ക്

- Link: https://ml.b4blaze.com/film-news/ott-release-issues
- Published: 2022-04-02T22:30:28+05:30
- Author: Rahul

പുതിയ സിനിമകള്‍ തീയേറ്ററില്‍ നിന്നും ഒ.ടി.ടി.യിലേക്ക് പോകുന്നതിനെതിരെ നിലപാട് കടുപ്പിച്ച്
തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയേറ്റര്‍ റിലീസ് കഴിഞ്ഞ് 42 ദിവസങ്ങള്‍ക്ക്
ശേഷം മാത്രമേ സിനിമ ഒ.ടി.ടി.യില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കൂ. ഇത് കര്‍ശനമായും
നടപ്പിലാക്കുമെന്നും സംഘടന വ്യക്തമാക്കി.

തിയേറ്ററ പൂര്‍ണമായും പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും പല സിനിമകളും
ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിന് തയ്യാറാകുന്നത് ഫിയോക്ക് അംഗങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍
ഉയര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് സല്യൂട്ട് സിനിമാ വിഷയത്തില്‍ ദുല്‍ഖര്‍ സല്‍മാന് എതിരെ ഫിയോക്
വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ പരിഗണിച്ച്
ദുല്‍ഖറിന് എതിരെയുള്ള വിലക്ക് സംഘടന പിന്‍വലിച്ചിരുന്നു.
