# ‘എന്ത് പാങ്ങ്.. എന്ത് പാങ്ങ്…’ പടച്ചോനെ ഇങ്ങള് കാത്തോളീയിലെ ലിറിക്കല്‍ ഗാനം

- Link: https://ml.b4blaze.com/film-news/padachone-ingalu-katholee-song-released
- Published: 2022-11-01T18:31:34+05:30
- Author: Gargi

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനെ
ഇങ്ങള് കാത്തോളീ’. മലയാള സിനിമയില്‍ ഈയടുത്തായി അധികം കാണാത്ത കോമഡി വിഭാഗത്തില്‍പ്പെടുന്ന
ചിത്രം കൂടിയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
പ്രേക്ഷകരും ശ്രീനാഥ് ഭാസി ആരാധകരും ഒരേപോലെ കാത്തിരിക്കുന്ന ഏറെ പ്രതീക്ഷകളുള്ള ചിത്രത്തിലെ‘
എന്ത് പാങ്ങ്.. എന്ത് പാങ്ങ്…’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ബികെ ഹരിനാരായണന്റെ
വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍. കെ എസ് ഹരിശങ്കറും രമ്യ നമ്പീശനുമാണ്
ഗാനം ആലപിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/padachone-ingalu-
katholee.jpg?resize=1280%2C720&ssl=1)

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജിത്ത് ബാല ആണ്. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ
ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.‘
വെള്ളം’, ‘അപ്പന്‍’ എന്നിവയാണ് ഇവര്‍ നിര്‍മിച്ച മറ്റു രണ്ട് ചിത്രങ്ങള്‍.

പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി.കെ. ഹരിനാരായണന്‍,
മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
സുജിത്ത് മട്ടന്നൂര്‍ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. എഡിറ്റിങ്-കിരണ്‍ദാസ്, ഛായാഗ്രാഹണം-
വിഷ്ണുപ്രസാദ്, മേക്കപ്പ്-രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക്
പരമേശ്വരന്‍, പരസ്യകല-ഷിബിന്‍ സി. ബാബു, പി.ആര്‍.ഒ.-മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, 
മാര്‍ക്കറ്റിങ്-ഹുവൈസ് (മാക്സ്സോ)
