# എന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ അഭിനയിക്കാന്‍ വേണ്ടെന്ന് അവര്‍ പറഞ്ഞു…! ദുരനുഭവങ്ങള്‍ ഒരുപാട് നേരിട്ടു!

- Link: https://ml.b4blaze.com/film-news/padmakumar-serial-actor
- Published: 2021-12-24T20:52:48+05:30
- Author: Rahul

മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് കുടുംബവിളക്ക്. ജനപ്രിയ
പരമ്പരയില്‍ പോലീസ് വേഷത്തില്‍ എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് നടന്‍ പത്മകുമാര്‍.
വളരെ ഗാംഭീര്യമുള്ള ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് ഈ നടന്‍ ആരാധകരുടെ ഇടയിലേക്ക്
എത്തിക്കുന്നത്. ഇപ്പോഴിതാ അഭിനയിക്കാന്‍ എത്തിയപ്പോള്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ
കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താന്‍ കടുത്ത ബോഡി ഷെയ്മിംഗും പരിഹാസങ്ങളും
കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഇദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. താരത്തിന്റെ
വാക്കുകളിലേക്ക്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/padmakumar-1024x538-
1-300x158.jpg?resize=894%2C471&ssl=1)

കുട്ടിക്കാലം മുതലേ അഭിനയമോഹം മനസിലുണ്ടായിരുന്നു. കുടുംബത്തിലെ ചിലരൊക്കെ അഭിനയ രംഗത്ത്
സജീവമായിരുന്നു. അങ്ങനെയാണ് ആ മോഹം മനസിലേക്ക് കയറിയത്. ”രണ്ടു മൂന്ന് പേരെ അഭിനയിക്കാനായി
വേണം, നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട” എന്നായിരുന്നു ഒരു സംവിധായകന്‍ 
എന്നോട് പറഞ്ഞത്. കാണാന്‍ കൊള്ളില്ല, ശബ്ദം പോര തുടങ്ങിയ തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും
തന്നെ ബാധിക്കാറില്ല. കോളേജില്‍ പഠിക്കുന്ന സമയത്തും പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
കലാകാരന്‍മാരെല്ലാം അവഗണന നേരിട്ട് വളര്‍ന്ന് വന്നവരായിരിക്കും. അഭിനയിക്കാന്‍ കൊള്ളില്ലെന്ന്
പറഞ്ഞ് തന്നെ ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നും പത്മകുമാര്‍
പറയുന്നു. അതേസമയം, കുടുംബ വിളക്കിലെ പോലീസ് വേഷം കണ്ട് ഇഷ്ടമായവര്‍ താന്‍ ശരിക്കും
പോലീസ് ആണോ എന്ന് ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 
