# ചാക്കോച്ചന്‍ നായകനാകുന്ന പദ്മിനിയിലെ മനോരഹര പ്രണയഗാനം പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/padmini-movie-song-released
- Published: 2023-06-30T20:43:25+05:30
- Author: Gargi

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡേ ഒരുക്കുന്ന പുതിയ 
ചിത്രമാണ് പദ്മിനി. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു
ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍
ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായെത്തുന്നത്. 
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ ചിത്രത്തിലെ പദ്മിനിയേ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഏറെ ഹൃദ്യമായ ഒരു റൊമാന്റിക് ട്രാക്കായ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നേരത്തെ പുറത്ത് വന്ന ടീസറിനും, ലവ് യു മുത്തേ എന്ന ഗാനത്തിനും ഏറെ ശ്രദ്ധ ലഭിച്ചിരുന്നു.
സച്ചിന്‍ വാര്യര്‍ പാടിയ ഈ ഗാനത്തിന് സംഗീതം നല്‍കിയത് ജേക്‌സ് ബിജോയിയാണ്. ടിറ്റോ 
പി തങ്കച്ചനാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/IMG-20230630-WA0134.
jpg?resize=899%2C1599&ssl=1)

ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍- മനു ആന്റണി, എക്‌സിക്യൂട്ടീവ്
പ്രൊഡ്യൂസര്‍-വിനീത് പുല്ലുടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-
ആര്‍ഷാദ് നക്കോത്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോര്‍
സ്റ്റില്‍സ്-ഷിജിന്‍ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം-സെന്‍ട്രല്‍
പിക്‌ചേഴ്‌സ് റിലീസ്,മാര്‍ക്കറ്റിങ് ഡിസൈന്‍ – പപ്പറ്റ് മീഡിയ, പി ആര്‍ ആന്‍ഡ് ഡിജിറ്റല്‍
മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പി ആര്‍ ഒ – എ എസ് ദിനേശ്.
