# കങ്കണയ്ക്ക് സ്വന്തം കാര്യം നോക്കിയാന്‍ പോരേ!! കണ്ടാല്‍ മുഖത്തടിയ്ക്കും

- Link: https://ml.b4blaze.com/film-news/pakistani-actress-nausheeh-shah-calls-kangana-ranaut
- Published: 2023-09-09T21:40:28+05:30
- Author: Anu

സിനിമാതാരത്തെക്കാളും അപ്പുറം വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന
താരമാണ് നടി കങ്കണാ റണാവത്. പലപ്പോഴും താരത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും വിവാദത്തിലാകാറുണ്ട്.
സാമൂഹിക വിഷയങ്ങളിലൊക്കെ കങ്കണ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് താരം. അതെല്ലാം പലപ്പോഴും
വിവാദത്തിലേക്കാണ് താരത്തിനെ പെടുത്താറ്.

ഇപ്പോഴിതാ താരത്തിന്റെ വിവാദ പരാമര്‍ശത്തിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍
നടി. നടി നൗഷീന്‍ ഷായാണ് കങ്കണയ്ക്ക് എതിരെ രംഗത്തെത്തിയത്. കങ്കണയെ കണ്ടുമുട്ടിയാല്‍
മുഖത്തടിയ്ക്കുമെന്നാണ് നൗഷീന്റെ പരാമര്‍ശം.
 പാകിസ്ഥാനെതിരെയും സൈന്യത്തിനെതിരെയും
കങ്കണ പറഞ്ഞ കാര്യങ്ങള്‍ക്കെതിരെയാണ് നൗഷീന്‍ രംഗത്തെത്തിയത്.  പാകിസ്ഥാന്‍ ഭരണകൂടം
മോശമായാണ് ജനങ്ങളെ ട്രീറ്റ് ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങനെ അറിയാം. പാകിസ്ഥാന്റെ
രഹസ്യാന്വേഷണ ഏജന്‍സികളെയും സൈന്യത്തെ കുറിച്ചും അവര്‍ക്ക് എന്ത് അറിയാം ? രഹസ്യങ്ങളാണ്
അവ. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങള്‍ക്ക് പോലും അതറിയില്ല. പിന്നെ എങ്ങനെ കങ്കണയ്ക്ക്
അതറിയാം. സ്വന്തം കാര്യം നോക്കിയാന്‍ പോരേ ? എന്നാണ് നൗഷീന്‍ ചോദിക്കുന്നത്.  കങ്കണ
സുന്ദരിയാണ്. അതും അതി സുന്ദരി. ഒപ്പം മികച്ച അഭിനേതാവും. പക്ഷേ മറ്റുള്ള രാജ്യക്കാരോട്
ബഹുമാനം കാണിക്കാന്‍ അറിയില്ല. അക്കാര്യത്തില്‍ അവര്‍ പുറകിലാണ് ‘, എന്നും നൗഷീന്‍ 
പറയുന്നു.
