# നിത്യ ദാസ് വീണ്ടുെത്തുന്ന പള്ളി മണി; താര പകിട്ടില്‍ ഓഡിയോ ലോഞ്ച്

- Link: https://ml.b4blaze.com/film-news/palli-mani-audio-launch-in-trivandrum
- Published: 2022-11-02T16:26:24+05:30
- Author: Gargi

പള്ളി മണിയുടെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് നടന്നു.
വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ പി പ്രശാന്ത് സെന്‍സര്‍ ബോര്‍ഡ് അംഗം ആശ നാഥ് ജി എസ് എന്നിവര്‍
പ്രധാന അതിഥികളായി എത്തിയ വേദിയില്‍ ശ്വേത മേനോന്‍, നിത്യ ദാസ്, ദിനേശ് പണിക്കര്‍, 
ഡയറക്ടര്‍ അനില്‍ കുമ്പഴ, പ്രൊഡ്യൂസര്‍ അരുണ്‍ മേനോന്‍, തുടങ്ങി പ്രശസ്ത താരങ്ങളും
സിനിമ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തൂ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/pallimani-6.jpeg?
resize=1280%2C853&ssl=1)

പള്ളിമണി എന്ന ഹൊറര്‍ ചിത്രത്തിനുവേണ്ടി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം കൂടാതെ ചിത്രത്തിന്റെ
ട്രെയിലറും ഈ പരിപാടിയില്‍ വെച്ച് ലോഞ്ച് ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/pallimani-7.jpeg?
resize=853%2C1280&ssl=1)

കോമഡി ഉത്സവത്തില്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ
സംഗീതസംവിധായകന്‍. കെ. ആര്‍ നാരായണന്‍ രചിച്ചിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത്
വിനീത് ശ്രീനിവാസന്‍ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/pallimani-4.jpeg?
resize=1280%2C853&ssl=1)

14 വര്‍ഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമാണ് പള്ളിമണി.
നിത്യയെ കൂടാതെ ശ്വേതാമേനോന്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളി
മണി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇത് പ്രശസ്ത കലാസംവിധായകന്‍ അനില്‍കുമ്പഴയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/pallimani-2.jpeg?
resize=1280%2C853&ssl=1)

എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്
ചിത്രം നിര്‍മ്മിക്കുന്നത്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ
സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ 
കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു
താരങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/pallimani-3.jpeg?
resize=1280%2C853&ssl=1)

സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്റെയാണ്.
ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം-
ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്-
ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, അനുകുട്ടന്‍,
ജോബിന്‍ മാത്യു, ഡിസൈനര്‍- സേതു ശിവാനന്ദന്‍.വാര്‍ത്ത പ്രചരണം-സുനിത സുനില്‍.
