# പേടിപ്പിക്കാനുള്ള കഴിവുണ്ടോ..? ‘പള്ളിമണി’ ചലഞ്ച് ഏറ്റെടുക്കാം..!

- Link: https://ml.b4blaze.com/film-news/pallimani-movie-challenge-video
- Published: 2022-10-11T10:13:35+05:30
- Author: Sreekumar

ജീവിതത്തില്‍ നിങ്ങള്‍ ആരെയെങ്കിലും പേടിപ്പിച്ചിട്ടുണ്ടോ.. അല്ലെങ്കില്‍ പേടിപ്പിക്കാനുള്ള
കഴിവ് നിങ്ങള്‍ക്കുണ്ടോ.. എങ്കില്‍ പള്ളിമണി ടീമിന്റെ ഭാഗമായി ഒരു ചലഞ്ചില്‍ പങ്കെടുക്കാന്‍
നിങ്ങള്‍ക്കും ഇതാ ഒരു സുവര്‍ണാവസരം. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയാണ് പള്ളിമണി..
ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് റീല്‍സ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ‘പള്ളിമണി’ സിനിമയുടെ
അണിയറപ്രവര്‍ത്തകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/pallinami-2.jpg?
resize=1280%2C720&ssl=1)

സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൈലാഷ്, നിത്യ ദാസ്, ശ്വേത മേനോന്‍
എന്നിവര്‍ ചേര്‍ന്നുള്ള ഒരു വീഡിയോ വഴിയാണ് റീല്‍സ് ചലഞ്ചിനെ കുറിച്ചുള്ള വിവരങ്ങള്‍
പങ്കുവെച്ചിരിക്കുന്നത്. പള്ളിമണിയുടെ ബാക്ഗ്രൗണ്ട് മ്യൂസിക് ഉപയോഗിച്ച് ഒരു ഹൊറര്‍ഫുള്‍
റീല്‍സ് ഉണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കണമെന്നാണ് ചലഞ്ച്. റീല്‍സ് എടുത്ത
ശേഷം അത് പള്ളിമണി റീല്‍സ് ചലഞ്ച് എന്ന ഹാഷ്ടാഗ് വെച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്
ചെയ്യണം..കാത്തിരിക്കുക.. മികച്ച റീലുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു റീല്‍ ചിത്രീകരിച്ച
വ്യക്തിയായിരിക്കും ഈ ചലഞ്ചില്‍ വിജയിക്കുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/pallinami-3.jpg?
resize=530%2C750&ssl=1)

സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വിജയിയെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്… ജീവിതത്തില്‍
എത്ര ധൈര്യമുണ്ടെങ്കിലും ചെറിയ പേടി എല്ലാവര്‍ക്കും ഉണ്ടാകും.. നിങ്ങള്‍ക്ക് പേടിപ്പിക്കാനുള്ള
കഴിവുണ്ടോ’ എന്ന് ചോദിച്ചുകൊണ്ടുള്ള താരങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.
സൈക്കോ ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പള്ളിമണി. അനില്‍ കുമ്പഴ ആണ് ഈ സിനിമ
സംവിധാനം ചെയ്യുന്നത്. നിത്യ ഒരു വലിയ ഇടവേളയ്ക്ക് ശേഷം നിത്യദാസ് മലയാളത്തിലേക്ക് 
തിരിച്ചെത്തുന്ന സിനിമയാണ് പള്ളിമണി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pallimani.jpg?resize
=1280%2C720&ssl=1)

ചിത്രത്തില്‍ ശ്വേത മേനോന്‍, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് 
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മിയും
അരുണ്‍ മേനോനും ചേര്‍ന്നാണ് പള്ളിമണി നിര്‍മ്മിക്കുന്നത്.
