# ‘ഹൃദ്രോഗികളും ഗര്‍ഭിണികളും കാണരുത്’; പള്ളിമണി നാളെ മുതല്‍ തീയേറ്ററുകളിലേക്ക്

- Link: https://ml.b4blaze.com/film-news/pallimani-movie-releasing-tomorrow
- Published: 2023-02-23T16:11:14+05:30
- Author: Gargi

പതിനാലു വര്‍ഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രം പള്ളിമണി
നാളെ മുതല്‍ തിയേറ്ററുകളിലേക്ക് എത്തുന്നു. നിത്യയെ കൂടാതെ ശ്വേതാമേനോന്‍ പ്രധാന വേഷത്തിലെത്തുന്ന
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനില്‍കുമ്പഴയാണ്. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍
നിര്‍ത്തിക്കൊണ്ട് പള്ളിമണിയുടെ ട്രെയിലര്‍ വൈറലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/pallimani-3.jpeg?
resize=720%2C327&ssl=1)

തികച്ചും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ട്രെയിലറിന് സാധിച്ചിരുന്നു. ഹൊറര്‍മൂഡില്‍
ചിത്രീകരിച്ചിരിക്കുന്ന ചിത്രം റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളും
ഹൃദ്രോഗികളും സിനിമ കാണരുത് എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പോസ്റ്റര്‍ വൈറലായി കൊണ്ടിരിക്കുമ്പോള്‍
ആണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആകുന്നത്. ചിത്രത്തില്‍ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍
കൂടുതല്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. യു/എ സര്‍ട്ടിഫിക്കറ്റ്
നേടിയ ചിത്രം ഫെബ്രുവരി 24 ന് റിലീസ് ചെയ്യും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/pallimani-1.jpeg?
resize=720%2C1037&ssl=1)

എല്‍ എ മേനോന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്
ചിത്രം നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എല്‍ എ മേനോന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍
ചേര്‍ന്നാണ് ചിത്രം റിലീസിന് എത്തിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്റെയാണ്.
ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകര്‍ക്ക്
പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. കെ. ആര്‍ നാരായണന്‍
രചിച്ചിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/pallimani-2.jpeg?
resize=720%2C1052&ssl=1)

ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന
ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്,
ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കലാസംവിധാനം- സജീഷ് താമരശ്ശേരി,
വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/pallimani-1.jpeg?
resize=720%2C1037&ssl=1)

എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ്
ഡിസൈനര്‍- രതീഷ് പല്ലാട്ട്, ജോബിന്‍ മാത്യു, പ്രൊഡക്ഷന്‍ മാനേജര്‍ – ദീപു തിരുവല്ലം,
മോഷന്‍ പോസ്റ്റര്‍ ഡിസൈനര്‍- സേതു ശിവാനന്ദന്‍.വാര്‍ത്ത പ്രചരണം-സുനിത സുനില്‍. പോസ്റ്റര്‍
ഡിസൈനര്‍ : എസ് കെ ഡി ഡിസൈനിംഗ് ഫാക്ടറി. ബി ജി എം റിജോഷ്.
