# സര്‍ട്ടിഫിക്കറ്റ് കിട്ടി..! ധൈര്യമായി പോന്നോളൂ..! ‘പാല്‍തു ജാന്‍വര്‍’ എത്തുന്നു!

- Link: https://ml.b4blaze.com/film-news/palthu-janwar-gets-u-certificate
- Published: 2022-08-25T12:18:20+05:30
- Author: Sreekumar

വീണ്ടും പുതിയൊരു കഥാപാത്രമായി തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്
നടന്‍ ബേസില്‍ ജോസഫ്. ‘പാല്‍തു ജാന്‍വര്‍’ ആണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സിനിമയുടെ
പേരും പോസ്റ്ററും എല്ലാം ഇതിനോടകം തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേഷന്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ
സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യു സര്‍ട്ടിഫിക്കറ്റാണ്
ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Basil12.jpg?resize
=1200%2C667&ssl=1)

വിവരം ബേസില്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ആരാധകരെ അറിയിച്ചത്. സര്‍ട്ടിഫിക്കറ്റ്
കിട്ടി.. ഓണാവധിക്ക് ധൈര്യമായി പോന്നോളൂ.. കുടുംബത്തോടൊപ്പം എന്നാണ് വിവരം പങ്കുവെച്ച്
സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ തീയേറ്ററുകളില്‍
ഈ ഓണാവധി പാല്‍തു ജാന്‍വറിനൊപ്പം! എന്നാണ് ബേസില്‍ സെന്‍സറിംഗ് കഴിഞ്ഞ വിവരം പങ്കുവെച്ച്
കുറിച്ചത്. സെപ്റ്റംബര്‍ 2നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/301510230_616004526559041_3268537989939074290_n.
jpg?resize=512%2C640&ssl=1)

നവാഗതനായ സംഗീത് പി രാജന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി
ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍..
തുടങ്ങിയ നീണ്ട താരനിരയുള്ള സിനിമയില്‍ പശുവും പ്രധാന കഥാപാത്രമായി എത്തുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/palthu-janwar-1.
jpg?resize=1200%2C628&ssl=1)

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്
ചിത്രം നിര്‍മിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന
നിര്‍വഹിച്ചിരിക്കുന്നത്.
